ഈയൊരു 100 രൂപയ്ക്ക് വേണ്ടി ആ അമ്മ ആരുടെ മുൻപിൽ വേണമെങ്കിലും കൈകൾ നീട്ടും…

അടുക്കളയിൽ പണി തിരക്കിലായിരുന്ന മരുമകളുടെ അടുക്കലേക്ക് ചെന്ന് അമ്മ മോളെ എനിക്കൊരു 100 രൂപ തരുമോ എന്ന് ചോദിച്ചു. കേൾക്കേണ്ട താമസം മരുമകൾ അവരെ പുച്ഛിച്ച് ആട്ടിവിട്ടു. 100 രൂപ ചോദിച്ചു വന്നിരിക്കുന്നു. നിങ്ങൾ എന്നെ 100 രൂപ തന്ന് ഏൽപ്പിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. അത് മോളെ എനിക്ക് വേണ്ടിയിട്ടല്ല. ആടിനെ തീറ്റ വാങ്ങുന്നതിന് വേണ്ടിയിട്ടാണ്. രണ്ടുമൂന്നു ദിവസമായി അവറ്റയ്ക്ക് എന്തെങ്കിലും ആഹാരം വാങ്ങി കൊടുത്തിട്ട്.

   

അവ വിശന്നിട്ടാണ് വല്ലാതെ കരയുന്നത് എന്ന് ആത്മാർത്ഥമായി മരുമകളോട് പറഞ്ഞു. എന്നാൽ അമ്മായിയമ്മയുടെ താഴ്മയൊന്നും മരുമകളുടെ മുൻപിൽ വില പോയില്ല. എനിക്ക് തരാൻ സാധിക്കില്ല എന്ന് പറഞ്ഞുകൊണ്ട് അവൾ ദേഷ്യത്തിൽ അകത്തേക്ക് നടന്നു. രാവിലെ തന്നെ എന്റെ വായക്ക് പണിയുണ്ടാക്കാതെ എന്റെ കൺമുമ്പിൽ നിന്ന് എങ്ങോട്ടെങ്കിലും ഇറങ്ങി പോയിക്കൂടെ എന്ന് അവൾ അമ്മായിയമ്മയോട് ചോദിച്ചു.

ഇത്രയും ക്രൂരയായി മരുമകൾ തന്നോട് പെരുമാറിയിട്ടും വീണ്ടും അമ്മായിയമ്മ അവൾക്ക് മുൻപേ കൈകൾ നീട്ടി. എങ്ങനെയെങ്കിലും മോളെ എനിക്കൊരു 100 രൂപ തരുമോ. ആടിനെ തീറ്റ വാങ്ങാൻ ആണ് എന്ന് അവർ വീണ്ടും പറഞ്ഞു. എന്നാൽ ആ അമ്മയുടെ ദയനീയതൊന്നും അവളുടെ മുൻപിൽ വില പോയില്ല. അവൾ പിന്നെയും അവരെ വഴക്കു പറയാനായി തുടങ്ങി.

ഇതെല്ലാം കേട്ടുകൊണ്ട് അവളുടെ ഭർത്താവ് അകത്തുതന്നെ ഇരുന്നിരുന്നു. തന്റെ അമ്മയെ തന്റെ ഭാര്യ വല്ലാതെ വഴക്കു പറയുന്നത് കേട്ടിട്ട് അയാൾക്ക് സങ്കടം ഉണ്ടായി. എന്നിരുന്നാലും വീട്ടിൽ ഒരു വലിയ വഴക്ക് വേണ്ട എന്ന് കരുതി അയാൾ എല്ലാം കേട്ട് നിശബ്ദനായി ഇരുന്നു. ആ 100 രൂപ കിട്ടാതെ വന്നപ്പോൾ അമ്മ ആട്ടിൻകൂട്ടിൽ ചെന്ന് ഇരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.