Sminu Sijo Opens Up Srinivas’ Current Condition With His Fans : മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഒട്ടേറെ ഇടം നേടിയ താരമാണ് നടൻ ശ്രീനിവാസൻ. താരത്തിന്റെ ഓരോ സിനിമയും മലയാളികൾക്ക് വളരെയേറെ പ്രിയങ്കരം തന്നെയാണ്. 1976 സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി അഭിനയ രംഗത്തേക്ക് കടന്നെത്തുന്നത്. പിന്നീട് മേള, ഒരു മുത്തശ്ശിക്കഥ, ഒരു ഉമ്മാടെ കഥ എന്നിങ്ങനെ മറ്റനേകം ചിത്രങ്ങൾ തന്നെയാണ് താരം ഇതുവരെ അഭിനയിച്ചിരിക്കുന്നത്. നർമ്മത്തിനു പുതിയ ഭാവം നൽകിയ ശ്രീനി സ്വന്തം സിനിമകളിലൂടെ സാധാരണക്കാരുടെ പ്രശ്നങ്ങൾ നർമ്മത്തിന്റെ സഹായത്തോടെ വെള്ളിത്തിരയിൽ എത്തിക്കുകയായിരുന്നു.
സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും ആരാധകർ നിമിഷം നേരം കൊണ്ട് തന്നെയാണ് ഏറ്റെടുക്കാറ്. അത്രയേറെ സ്നേഹബന്ധം തന്നെയാണ് താരവുമായി. ആരാധകർ ഈ കുറച്ചു മാസങ്ങളായി വളരെയേറെ വിഷമത്തോടെയാണ് കടന്നുപോകുന്നത്. ആരോഗ്യ സ്ഥിതി മോശമായി വളരെയേറെ ഗുരുതരമായ അവസ്ഥയിലായിരുന്നു ശ്രീനിവാസൻ. നീണ്ട ആശുപത്രി സഹവാസത്തിന് ശേഷം താരം ഇപ്പോൾ വീട്ടിൽ മടങ്ങി എത്തിയിരിക്കുകയാണ്.
എന്റെ ആരോഗ്യസ്ഥിതി ഇപ്പോൾ മെച്ചമുണ്ട് എന്നും താരം തന്നെ സോഷ്യൽ മീഡിയയിലൂടെ കുറിച്ചിരുന്നു. എന്നാൽ ശ്രീനിവാസിനെ കാണുവാനായി സ്മിനു സിജോ താരത്തിന്റെ വീട്ടിലെത്തിയിരിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരിക്കുന്നത്. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് താഴെ നൽകിയിരിക്കുന്ന ക്യാപ്ഷനും സോഷ്യൽ മീഡിയയിൽ വളരെയേറെ ഇടം നേടിയിരിക്കുകയാണ്. ” ഈ സന്തോഷം എന്നു മായാതിരിക്കട്ടെ ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാർത്ഥിച്ച എല്ലാവർക്കും സന്തോഷിക്കുവാനും കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിച്ച് ശ്രീനിയേട്ടൻ പൂർണ്ണ ആരോഗ്യവാനാണ് ” എന്നായിരുന്നു താരത്തിന്റെ വാക്കുകൾ. ഏറെ സന്തോഷത്തോടെ എന്നെ കൈപിടിച്ച് സ്വീകരിച്ച വിമലാന്റിയും… കണ്ട ഉടൻ തന്നെ ഒത്തിരിനേരം വിശേഷങ്ങൾ പറഞ്ഞു ശ്രീനിവാസൻ ചിരിച്ചു സംസാരിച്ചു എന്നും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചപ്പോൾ ഏറെ സന്തോഷത്തോടെ തന്നെയായിരുന്നു ആരാധകരുടെ മറുപടിയും. പൂർണ്ണ ആരോഗ്യസ്ഥിതിയായി വീണ്ടും മലയാള സിനിമയിൽ കടന്നുവരണം ആ പഴയ വിജയനും ദാസനുമായി എന്നാണ് ആരാധകർ മറുപടിയുമായി എത്തുന്നത്.
View this post on Instagram