റസ്റ്റോറന്റ് സ്റ്റൈലിൽ ബീഫ് ഫ്രൈ!! ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം രുചിയേറിയ ഈ കിടിലൻ ഐറ്റം…

ബീഫ് ഫ്രൈ ഇഷ്ടമില്ലാത്തവർ ആരാണുള്ളത്. ഒരു കണക്കിന് ആരും തന്നെ ഉണ്ടാവില്ല. നിങ്ങൾക്ക് ഓരോരുത്തർക്കും അത്രയേറെ ഇഷ്ടമുള്ള ബീഫ് ഫ്രൈയുടെ ഒരു കിടിലൻ റെസിപ്പിയുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. റസ്റ്റോറന്റിൽ വാങ്ങിക്കുന്ന ബീഫ് ഫ്രൈ എങ്ങനെയാണ് വീടുകളിലും ഉണ്ടാക്കിയെടുക്കുക എന്ന് നോക്കാം. ബീഫ് ഫ്രൈ ഉണ്ടാക്കുമ്പോൾ എല് ഇല്ലാത്ത ഭാഗം മാത്രമാണ് എടുക്കേണ്ടത്. നിങ്ങൾ എത്രയാണ് ബീഫ് എടുക്കുന്നത് എങ്കിൽ അനുസരിച്ചുള്ള അളവിലാണ് അതിൽ ചേർക്കുന്ന എല്ലാ മസാല കൂട്ടുകളും എടുക്കേണ്ടത്.

   

ആദ്യം തന്നെ നല വൃത്തിയായി കഴുകിയെടുത്ത് ഒരു കുക്കറിലേക്ക് ഇടാം. ശേഷം മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ, മുക്കാൽ ടീസ്പൂൺ കുരുമുളക് മുളക് പൊടി, ആവശ്യത്തിനുള്ള ഉപ്പ്, കാശ്മീരി മുളകുപൊടി ഒരു ടിസ്പൂൺ, രണ്ടു തണ്ട് കറിവേപ്പില ചേർത്ത് നല്ല രീതിയിൽ തന്നെ മിക്സ് ചെയ്ത് എടുക്കുക. ഇതിലേക്ക് ഒരു നാലഞ്ച് ടേബിൾ സ്പൂൺ അളവിൽ അല്പം വെള്ളം ചേർത്ത് കൊടുക്കാം. ആവി കയറുമ്പോഴേക്കും തന്നെ ധാരാളം വെള്ളം ബീഫിൽ നിന്ന് ഇറങ്ങും.

നമ്മൾ ഡ്രൈ ഫ്രൈ ചെയ്യുന്നതുകൊണ്ട് തന്നെ ഇത് വേവിക്കുന്ന സമയത്ത് പ്രത്യേകം ഒന്ന് ശ്രദ്ധിക്കണം. കറിക്ക് വേവിച്ചെടുക്കുന്നത് പോലെ മുഴുവനായി വേവിച്ചെടുക്കരുത് ഏകദേശം ഒരു മുക്കാൽ ഭാഗത്തോളം വെവിച്ച് എടുത്താൽ മതി. ബാക്കിയൊരു കാൽഭാഗത്തോളം നമ്മുടെ ഫ്രൈ ചെയ്യുമ്പോഴാണ് വേവിച്ചെടുക്കുന്നത്. പ്രഷർകുക്കറിൽ ബീഫ് വേദതിന് ശേഷംഎടുക്കാം. ചൂട് കുറഞ്ഞതിനു ശേഷം ഓരോ ബീഫ് എടുത്ത് നീളത്തിൽ കട്ട് ചെയ്ത് എടുക്കാം.

ഇനി നമുക്ക് ഒരു പാത്രത്തിലേക്ക് രണ്ടര ടീസ്പൂൺ കാശ്മീർ മുളകുപൊടി, രണ്ട് ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒന്നേകാൽ ടേബിൾടേബിൾ സ്പൂൺ ചില്ലി പൗഡർ, മുക്കാൽ ടീസ്പൂൺ പെരുംജീരകം പൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി, ടീസ്പൂൺ മസാല പൗഡർ, നാരങ്ങാനീര് ഇങ്ങനെയുള്ള മസാല കുട്ടികളെല്ലാം തന്നെ ചേർത്ത് നല്ല രീതിയിൽ ബീഫുമായി പുരട്ടിയെടുക്കാവുന്നതാണ്. അരമണിക്കൂർ നേരം റസ്റ്റിനായി നീക്കിവെക്കാം. കൂടുതൽ വിശദ വിവരങ്ങൾ അറിയണമെങ്കിൽ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *