പ്രണവ് മോഹൻലാലിന്റെ ചിത്രം കണ്ട് തലയിൽ കൈവക്കുകയാണ് ആരാധകർ!! എന്തൊരു മനുഷ്യനാണിത് ഒരാൾക്ക് ഇത്രയും സിമ്പിളാക്കാൻ സാധിക്കുമോ എന്ന് ആരാധകർ.. | Pranav Mohanlal New Photo Viral.

Pranav Mohanlal New Photo Viral : മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഒട്ടേറെ ഇടം നേടിയ താര പുത്രനാണ് നടൻ പ്രണവ് മോഹൻലാൽ. നാല് പതിറ്റാണ്ടുകളായി മികച്ച അഭിനയം കാഴ്ചവച്ച മലയാളത്തിലെ താര രാജാവ് നടൻ മോഹൻലാലിന്റെ മകനാണ് പ്രണവ്. വളരെ ചുരുങ്ങിയ സിനിമകളിൽ മാത്രമേ പ്രണവ് അഭിനയിച്ചിട്ടുള്ളൂ എങ്കിലും ആരാധകരുടെ പ്രിയമായി മാറിയിരിക്കുകയാണ് താരം. മറ്റെല്ലാം താരങ്ങളെക്കാൾ വളരെ വ്യത്യസ്തകരമായ സ്വഭാവമാണ് പ്രണവിന്റെത്. താരത്തെക്കുറിച്ചും താരത്തിന്റെ സ്വഭാവത്തെക്കുറിച്ചും സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്കിടയ്ക്ക് ചർച്ച വിഷയം ആവാറുണ്ട്.

   

ഒരിക്കൽ മോഹൻലാൽ തന്നെ ഒരു അഭിമുഖത്തിൽ തന്റെ മകനെ കുറിച്ച് പറഞ്ഞിരുന്നു. “അവനെ സിനിമയിൽ അഭിനയിക്കാൻ ഒന്നും താല്പര്യം ഇല്ല. ഇപ്പോൾ അഭിനയിച്ച ഈ സിനിമകൾ തന്നെ ഞങ്ങൾ അത്രയും നിർബന്ധം പിടിച്ചതുകൊണ്ട് മാത്രമാണ് അവൻ അഭിനയിച്ചത് എന്നായിരുന്നു താരത്തിന്റെ വാക്കുകൾ. ഒറ്റത്തടിയായി വളരെ സന്തോഷത്തോടെ ലോകം ചുറ്റി സഞ്ചരിക്കണം എന്ന ആഗ്രഹവും, ഒരു സാധാ മനുഷ്യരെപ്പോലെ ജീവിതം മുന്നോട്ടു കൊണ്ടു പോകണം എന്നതു മാത്രമാണ് അവന്റെ ലക്ഷ്യവും ആഗ്രഹവും എല്ലാം”.

ഇപ്പോഴിതാ പ്രണവ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച പുതിയ ചിത്രമാണ് ആരാധകർ ഏറെ ഏറ്റെടുത്തിരിക്കുന്നത്. നീണ്ട നാളുകൾക്കു ശേഷം പ്രണവ് ചിത്രം പങ്കുവെച്ച് എത്തിയപ്പോൾ ആരാധകർ പറയുന്നത് നമ്മുടെ താരത്തെ കണ്ടുകിട്ടി എന്നാണ്. അനേകം കമന്റുകൾ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവെച്ച ഈ ചിത്രത്തിന് താഴെ കടന്നുവന്നുകൊണ്ടിരിക്കുന്നത്. 2002ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമൻ എന്ന ചിത്രത്തിലൂടെയാണ് പ്രണവ് ആദ്യമായി അഭിനയരംഗത്ത് കടന്നുവന്നത്.

തുടർന്ന് സാഗർ ഏലിയാൻ ജാക്കി, പുനർജനി, പാപ്പനാശം എന്നിങ്ങനെ അനേകം ചിത്രങ്ങളിൽ തന്നെയാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. താരം ഏറ്റവും ഒടുവിൽ അഭിനയിച്ചത് ഹൃദയം എന്ന ചിത്രത്തിൽ കഥാപാത്ര വേഷം അരങ്ങേറിയായിരുന്നു. മികച്ച അഭിനയം കാഴ്ചവച്ച താരത്തിന്റെ സിനിമ വലിയ വിജയത്തിൽ തന്നെ കലാശിക്കുകയായിരുന്നു. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകർ പറയുന്നത് എപ്പോഴാണ് തിരിച്ച് വീട്ടിലേക്ക് വരുക യാത്രയെല്ലാം അവസാനിപ്പിക്കാറായോ. ദീപാവലി ഞങ്ങൾ ഒന്നടക്കം ആഘോഷിക്കുകയാണ് എന്നിങ്ങനെ അനേകം തന്നെയാണ് താരം പങ്കുവെച്ച ഈ ചിത്രങ്ങൾക്ക് താഴെ ആരാധകർ ഉന്നയിക്കുന്നത്.

 

View this post on Instagram

 

A post shared by Pranav Mohanlal (@pranavmohanlal)

Leave a Reply

Your email address will not be published. Required fields are marked *