തന്റെ സുന്ദരിയായ കൂട്ടുകാരിയുടെ നാവിൽ നിന്ന് അത്തരം വാക്കുകൾ അവൾ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല…

ദിവ്യതയിൽ നിന്ന് ഗർഭം ഉണ്ടാക്കാൻ ഞാൻ കന്യക മറിയം ഒന്നുമല്ല എന്ന അവളുടെ വാക്കുകൾ അവളിൽ ഒരു ഞെട്ടലാണ് ഉളവാക്കിയത്. ഞാൻ ഇപ്പോൾ എന്താണ് കേട്ടത്. അത് പറഞ്ഞു കഴിഞ്ഞതും അവൾ തന്നെ കിടക്കയിലേക്ക് തളർന്നിരുന്നതും ഒരുമിച്ചായിരുന്നു. അവൾക്ക് അവളുടെ കാതുകളെ വിശ്വസിക്കാനായി സാധിച്ചില്ല. ശബ്‌ന എന്താണ് ഈ പറഞ്ഞത്. അവൾ വളരെ സുന്ദരിയാണ്. നല്ല മനോഹരമായ വീടും നല്ല ഒരു സുന്ദരനായ ഭർത്താവും അവൾക്കുണ്ട്.

   

പിന്നെ ഇപ്പോൾ ഈ പറഞ്ഞതിന്റെ അർത്ഥം എന്താണെന്ന് അവൾക്ക് മനസ്സിലായില്ല. കാര്യപ്രാപ്തിയില്ലാത്ത അവളുടെ ഉമ്മയെയും 5 പെൺമക്കളെയും ഒറ്റയ്ക്കാക്കിക്കൊണ്ട് അവളുടെ പിതാവ് മരിക്കുമ്പോൾ അവൾക്ക് പ്ലസ് ടു പഠനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ തന്റെ ഉമ്മയെയും അനിയത്തിമാരെയും നോക്കാനായി അവൾ പഠനം ഉപേക്ഷിക്കുകയും ഒരു കടയിൽ സെയിൽസ്ഗേൾ ആയി ജോലിക്ക് പോവുകയും ചെയ്തു. വളരെയധികം സുന്ദരിയായിരുന്നിട്ട് പോലും അവൾക്ക് നല്ല വിവാഹാലോചനകൾ ഒന്നും ശരിയായില്ല.

ഒരുപാട് പേർ അവളെ വിവാഹം ആലോചിച്ചു വന്നുവെങ്കിലും ഇവൾക്ക് താഴെയായി നാല് പെൺകുട്ടികൾ ഉള്ളത് അവരെയെല്ലാം അകറ്റിനിർത്തി. കാരണം ഇവളെ വിവാഹം കഴിച്ചാൽ ബാക്കി നാലുപേരുടെ ബാധ്യത കൂടിയിട്ട് തങ്ങളുടെ തലയിലാകുമെന്ന് വരുന്ന ഓരോരുത്തരും വിശ്വസിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് കടയിൽ വന്ന ഒരു സ്ത്രീ വഴി ഷെഫീക്കിന്റെ ആലോചന അവൾക്ക് വന്നത്. ഷെഫീഖ് കോടീശ്വരനും സുന്ദരനും സൽസ്വഭാവിയും ആണ്.

അങ്ങനെ ആ വിവാഹം ഉറച്ചു. ഇരുവരും വിവാഹിതരായി. അതിനുശേഷം മൂന്നുമാസങ്ങൾ കഴിയുമ്പോഴേക്കും അവളുടെ അനിയത്തിയുടെ വിവാഹവും നടന്നു. ഒരു ഉപ്പയുടെയും സഹോദരന്റെയും സ്ഥാനത്തുനിന്ന് ഷഫീഖ് തന്നെയായിരുന്നു അവളുടെ അനിയത്തിമാരുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.