ഗർഭിണിയാവാത്ത മരുമകളോടും ഗർഭിണിയായ മരുമകളോടും തരംതിരിവ് കാണിച്ച് അമ്മായിയമ്മ.

വർഷോപ്പ് പണിക്കിടെ അയാളുടെ ഭാര്യ ഗീത അയാളെ ഫോണിൽ വിളിച്ച് അനിയന്റെ ഭാര്യ ഗർഭിണിയാണെന്ന് പറഞ്ഞു. അത് കേട്ടപ്പോൾ പെട്ടെന്ന് ഒരു സന്തോഷം ഉണ്ടായെങ്കിലും പിന്നീട് അത് ദുഃഖമായി മാറി. കാരണം അനിയന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ടുവർഷം മാത്രമേ ആയിട്ടുള്ളൂ. തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഏഴുവർഷമായി. എന്നിട്ടും തങ്ങൾക്ക് ഒരു കുഞ്ഞിക്കാൽ കാണാൻ ഇന്നേവരെ സാധിച്ചിട്ടില്ല.

   

അപ്പോഴാണ് അനിയന്റെ ഭാര്യയുടെ ഈ ഗർഭവാർത്ത അറിയുന്നത്. അതുകൊണ്ടുതന്നെ സന്തോഷത്തേക്കാൾ കൂടുതൽ സങ്കടമാണ് ഉണ്ടായത്. എന്നിരുന്നാലും പണി തിരക്കുണ്ട് എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യുകയും നന്നാക്കിയിരുന്ന വണ്ടിയുടെ അടിയിലേക്ക് വീണ്ടും കയറിക്കിടന്ന് പണി ആരംഭിക്കുകയും ചെയ്തു. വീട്ടിലേക്ക് വൈകിട്ട് വരുമ്പോൾ ഒരു ബേക്കറിയിൽ കയറി കുറച്ച് ലഡു വാങ്ങി. ഏതായാലും അനിയന്റെ ഭാര്യ ഗർഭിണിയായതല്ലേ.

മധുരവുമായി വീട്ടിലേക്ക് പോകാം എന്ന് കരുതി. അങ്ങനെ വീട്ടിലെ പഠിക്കൽ എത്തിയപ്പോഴേക്കും വീടിന്റെ മുറ്റത്ത് ഒരു കാർ കിടക്കുന്നത് കണ്ടു. അത് അനിയന്റെ അമ്മായി അച്ഛനും അമ്മായിയമ്മയും വന്നതാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി. അകത്തേക്ക് വന്നപ്പോൾ അമ്മയുടെയും അച്ഛനെയും നടുക്കായി അനിയത്തി ഇരിക്കുന്നത് കണ്ടു. മുൻപിലെ മേശയിൽ ഒരു കേക്ക് മുറിച്ചു വെച്ചിട്ടുണ്ട്. അവരുടെ മുൻപിൽ താൻ കൊണ്ടുവന്ന ലഡു ചെറുതായി പോയേക്കുമോ എന്ന് കരുതി അത് പുറകിലേക്ക് ഒളിപ്പിച്ചു പിടിച്ചു.

തന്നെ കണ്ടതും അനിയത്തി ഓടി വരികയും ഒരു കഷണം കേക്ക് വായിൽ വെച്ചുതരുകയും ചെയ്തു. ഈ കേക്ക് കൊണ്ട് ഒന്നും ചിലവ് തീർന്നിട്ടില്ല എന്ന് അവളോട് പറഞ്ഞു. അയാളുടെ കണ്ണുകൾ ഭാര്യ ഗീതയെ തിരയുകയായിരുന്നു. കാണാതെയായപ്പോൾ അയാൾ അടുക്കളയിലേക്ക് നീങ്ങി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.