Black Spots On The Body : ഇന്നത്തെ കാലത്ത് പല ആളുകളിലും കണ്ടുവരുന്ന ഒരു മുഖ്യ ആരോഗ്യപ്രശ്നം ആണ് കഴുത്തിന്റെ വശത്തും അതുപോലെതന്നെ കൈകാലുകൾക്കിടയിലും ഒക്കെ കണ്ടുവരുന്ന കറുപ്പ് നിറം. ഈ ഒരു രീതിയിൽ കണ്ടുവരുന്ന കറുപ്പ് നിറത്തെ നീക്കം ചെയ്യുവാൻ ആയി മാർക്കറ്റിൽ നിന്നൊക്കെ ലഭ്യമാക്കുന്ന ക്രീമുകളും മറ്റ് ഉത്പന്നങ്ങളും നമ്മൾ ഉപയോഗിക്കുന്നതിലൂടെ കൂടുതൽ ഗുരുതരം ആകുന്നു.
തന്മൂലം ചർമ്മത്തിൽ നിറവ്യത്യാസങ്ങളും കുരുക്കളും ഉണ്ടാകുവാൻ ഏറെ കാരണമാണ്. നമ്മുടെ ശരീരത്തിൽ ഷുഗർ കണ്ടന്റ് അല്ലെങ്കിൽ നമ്മുടെ പ്രമേഹം നിയന്ത്രിതമല്ല എങ്കിൽ അതുപോലെ തന്നെ ശരീരത്തിന്റെ ഭാരം അമിതമായി കൂടുകയാണ് എങ്കിൽ അതുമല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള ഹോർമോൺ വ്യതിയാനം മൂലവും ശരീരത്തിൽ ഇത്തരം കറുത്ത പാടുകൾ കണ്ടുവരുന്നത്.
ഏറ്റവും പ്രധാനമായ ഒന്നാണ് നമ്മുടെ ശരീരത്തിലുള്ള ഷുഗറിന്റെ ലെവൽ പ്രോപ്പർ ആവുക എന്നുള്ളത്. ഏറെ ശ്രദ്ധിക്കേണ്ടത് പല ആളുകളും നിരവധി പ്രൊഡക്ടുകൾ ഉപയോഗിക്കുന്നതിന് പകരം ആദ്യം തന്നെ ചെയ്യേണ്ടത് ശരീരത്തിൽ നിങ്ങൾക്ക് ഷുഗറിന്റെ അളവ് കൂടുതൽ ആണോ അല്ലയോ ഇത് പരിശോധിക്കുക എന്നതാണ്. സ്ത്രീകളിൽ ചർമ്മത്തിൽ കറുപ്പ് നിറം കണ്ടുവരുന്നത് ഹോർമോൺ വ്യതിയാനം മൂലം കൊണ്ടാണ്.
ഏറ്റവും കൂടുതൽ സ്ത്രീകളെ അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ് പിസിഒഡി. ഈ കണ്ടീഷനിൽ നമ്മുടെ ശരീരത്തിലുള്ള ഹോർമോണിൽ ഉണ്ടാകുന്ന പിൻബലൻസ് കാരണം അമിതമായി ഭാരം കൂടുകയുംരോമവളർച്ച ഉണ്ടാവുകയും തന്മൂലം ചർമ്മത്തിൽ കറുപ്പ് നിറം ഉണ്ടാവുകയും ചെയ്യുന്നു. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Convo Health