ക്ഷേത്രദർശനത്തിന് പോകുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

നമ്മളിൽ എല്ലാവരും അമ്പലങ്ങളിൽ പോകുന്നവരും പ്രാർത്ഥിക്കുന്നവരും ആണ്. അമ്പലത്തിൽ പോയിട്ടും പ്രാർത്ഥനകൾ നടത്തിയിട്ടും നമ്മുടെ ആഗ്രഹങ്ങളൊന്നും തന്നെ നടക്കുന്നില്ല മാത്രമല്ല നമ്മുടെ പ്രാർത്ഥനകൾ ഭഗവാൻ കേൾക്കുന്നില്ല എന്നുള്ള ഒരു തോന്നൽ ചിലർക്കെങ്കിലും ഉണ്ടാകും. ഇങ്ങനെയുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അമ്പലങ്ങളിൽ പോകുന്നതിനു മുമ്പും അമ്പലങ്ങളിൽ പോയതിനുശേഷം നമ്മൾ കുറച്ചു കാര്യം ഭംഗിയായി ചെയ്യേണ്ടതുണ്ട് .

   

പ്രക്രിയകളും ചെയ്തതിനുശേഷം മാത്രമാണ് നമ്മൾ അമ്പലങ്ങളിൽ പോകാനോ തിരിച്ച് വരാനോ പാടുകയുള്ളൂ. അമ്പലത്തിലേക്ക് പോകുന്നതിനു തൊട്ടുമുൻപ് നമ്മൾ കുളിച്ച് ശുദ്ധിയായി വേണം നമ്മൾ അമ്പലത്തിലേക്ക് പോകാൻ മാത്രമല്ല അന്നേദിവസം നമ്മൾ ധരിക്കുന്ന വസ്ത്രം പഴകിയതോ അല്ലെങ്കിൽ മുന്നേ നമ്മൾ എടുത്തു വെച്ചതോ കഴുകി വെച്ചതോ ആയ വസ്ത്രം ധരിക്കാൻ പാടുള്ളതല്ല.

അമ്പലത്തിലേക്ക് പോകുന്നതിന് തൊട്ടുള്ള ദിവസം കഴുകി നല്ല വൃത്തിയായി ഉള്ള വസ്ത്രം ധരിച്ചു വേണം നമ്മൾ അമ്പലത്തിലേക്ക് പോകാൻ. അമ്പലത്തിലേക്ക് ഇറങ്ങുന്ന സമയത്ത് നമ്മൾ അമ്പലത്തിലേക്ക് തന്നെ പോകാം മറിച്ച് അമ്പലത്തിലേക്ക് പോകുന്ന തൊട്ടുമുൻപ് ഭക്ഷണം കഴിക്കാനോ മറ്റ് സ്ഥലങ്ങളിൽ ഇറങ്ങാനോ പാടുള്ളതല്ല.

അമ്പലത്തിലെത്തിയതിനു ശേഷം അമ്പലത്തിന്റെ ഭാഗത്തുള്ള പൈപ്പിലോ മറ്റോ കാല് നല്ല രീതിയിൽ വൃത്തിയായി കഴുകിയതിനുശേഷം മാത്രമാണ് അമ്പലത്തിലേക്ക് നമ്മൾ പ്രവേശിക്കാൻ പാടുകയുള്ളൂ. അതേപോലെതന്നെ അമ്പലത്തിൽ കയറുന്നതിന് മുമ്പ് പ്രതിക്ഷണം വെക്കേണ്ടത് നിർബന്ധമായും ചെയ്യേണ്ട ഒന്നാണ. പ്രദക്ഷിണം വയ്ക്കുമ്പോഴും ചില കാര്യങ്ങൾ നമ്മൾ തീർത്തും ശ്രദ്ധിക്കേണ്ടതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *