നിങ്ങൾ ചെയ്യുന്ന ഇത്തരം കാര്യങ്ങൾ ആരോടും ഒരിക്കലും പറയരുത്…

നാം ഒരു മനുഷ്യായുസ്സിൽ ജീവിതത്തിന്റെ പല ഘട്ടങ്ങളിലൂടെയും ഘടകങ്ങളിലൂടെയും കടന്നു പോകുന്നവരാണ്. അതുകൊണ്ടുതന്നെ നമ്മുടെ ജീവിതത്തിൽ വളരെയധികം കാര്യങ്ങൾ നാം ഓരോ നിമിഷത്തിലും ശ്രദ്ധിക്കേണ്ടതായുണ്ട്. ഇതിൽ പ്രധാനമായും നാം നമ്മുടെ ജീവിതത്തിൽ മറ്റുള്ളവരോട് പറയാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അവ ഏതെല്ലാം എന്ന് നമുക്ക് നോക്കാം. ഇത്തരത്തിൽ നിങ്ങൾ മറ്റുള്ളവരുമായി പറയുകയും പങ്കുവയ്ക്കുകയും ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ നിന്ന് ആ ഭാഗ്യം തീർച്ചയായും നഷ്ടപ്പെട്ട്പോകുന്നതായിരിക്കും.

   

അതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ ഒരിക്കലും ആരോടും പറയരുത് എന്ന് പറയുന്നത്. ഇത്തരത്തിൽ നിങ്ങൾ നേർച്ച നേർന്നിട്ടുണ്ട് എങ്കിൽ അത് ആരോടും പുറത്ത് പറയരുത്. എന്തിനാണ് നിങ്ങൾ നേർച്ച നേർന്നിരിക്കുന്നത് എന്നും ആരോടും പറയരുത്. എന്നാൽ നിങ്ങൾക്ക് ഈ നേർച്ച നേർന്നപ്പോൾ നിങ്ങൾ വിചാരിച്ച കാര്യം നടന്നു കിട്ടിയെങ്കിൽ മറ്റുള്ളവരോട് ഇങ്ങനെ പറയാവുന്നതാണ്. നിങ്ങൾ ഈ നേർച്ച നേർന്നു നോക്കൂ ചിലപ്പോൾ നിങ്ങൾക്ക് ഈ കാര്യങ്ങൾ നടന്നു കിട്ടിയേക്കാം എന്ന്.

അല്ലാതെ നേർച്ച നേർന്നതും അതിൽ ലഭിച്ചു കിട്ടിയതും ആരോടും പങ്കുവയ്ക്കരുത്. ഇത്തരത്തിൽ പങ്കുവെക്കുകയാണ് എങ്കിൽ നിങ്ങളുടെ നേട്ടങ്ങൾ കോട്ടങ്ങളായി മാറിയേക്കാം. മറ്റൊന്ന് നിങ്ങളുടെ വീട്ടിൽ കൂവളം തനിയെ പൊട്ടിമുളക്കുകയാണ് എങ്കിൽ അത് മറ്റുള്ളവരോട് പറഞ്ഞു നടക്കരുത്. തീർച്ചയായും മുളച്ച കൂവളം വലുതാവുകയും മറ്റുള്ളവർ കാണുന്ന രീതിയിൽ വളരുകയും ചെയ്യും. അപ്പോൾ അവർ അത് കണ്ട് മനസ്സിലാക്കി കൊള്ളുന്നതിൽ തെറ്റില്ല.

പലപ്പോഴും നമുക്ക് ദേവീദേവന്മാരുടെ സ്വപ്നദർശനം ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തരത്തിൽ നിങ്ങൾക്ക് സ്വപ്നദർശനം നൽകുന്നത് നിങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് തെറ്റായ കാര്യമാണ്. കൂടാതെ നിങ്ങളുടെ ജീവിതത്തിലേക്ക് ധനവരവും ചിലവും ഉണ്ടാകുന്നത് ആരോടും പറയാൻ പാടില്ല. നിങ്ങളുടെ തന്ത്രങ്ങളും ലക്ഷ്യങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതും തെറ്റായ കാര്യം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.