എന്റെ ജീവിതത്തിൽ മറക്കാനാകാത്ത ദിവസമാണ് ഇന്ന് നവ്യ നായരുടെ വാക്കുകൾ ….ഏറെ ശ്രദ്ധയോടെ ആരാധകർ. | Today Is The Most Precious Day In My Life.

Today Is The Most Precious Day In My Life : മലയാളികളുടെ ഇഷ്ട താരമാണ് നവ്യ നായർ. അനേകം വേഷങ്ങളിലൂടെ അഭിനയിച്ച് ഒട്ടേറെ തിളങ്ങിനിൽക്കുകയും ആരാധകരുടെ മനസ്സിൽ ഒത്തിരി സ്ഥാനം നേടിയെടുക്കുകയും ചെയ്ത താരവും കൂടിയാണ് . രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് താരം ബാലമണി എന്ന കഥാപാത്ര വേഷത്തിലൂടെ ആരാധകരുടെ മനസ്സുകളിൽ ഇടം നേടിയത്. തന്റെ വിവാഹശേഷം അഭിനയത്തിൽ നിന്ന് നീണ്ട ഇടവേളയെ എടുത്ത താരം ഒരുത്തി എന്ന ചിത്രത്തിലൂടെ ആരാധകരെ ഏറെ സന്തോഷിപ്പിച്ച് കടന്നുവന്നിരിക്കുകയാണ്.

   

ഇനിയും തുടർന്ന് അനേകം സിനിമകളിൽ കടന്നുവരും എന്നാണ് താരം തന്നെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ വൈറലായി വരുന്നത് ഇൻസ്റ്റഗ്രാം പേജുകളുടെ പങ്കുവെച്ച ഒരോ ചിത്രങ്ങളാണ്. താരത്തിന്റെ ജീവിതത്തിൽ ഏറെ സുപ്രധാനമായ ദിവസമാണ് സെപ്റ്റംബർ 1. തനിക്ക് ഏറെ പ്രിയപ്പെട്ട മൂന്നു ആളുകളുടെ പിറന്നാള് ദിവസമാണ് ഇന്ന് എന്നാണ് താരം പറയുന്നത്. സെപ്റ്റംബർ 1 എന്റെ ജീവിതത്തിൽ 3 പ്രധാനപ്പെട്ട ആളുകളുടെ പിറന്നാൾ ദിനമാണ് ആദ്യം അമ്മ – എന്റെ എല്ലാമെല്ലാമാണ് യാത്ര പോകുമ്പോഴും അമ്പലത്തിലേക്ക് പോകുമ്പോൾ എപ്പോഴും എന്റെ കൂട്ടായി ഉണ്ടാകുന്നത് എന്റെ അമ്മയാണ്.

ഈ ലോകത്ത് എന്നെക്കുറിച്ച് ഏറ്റവും കൂടുതൽ മനസ്സിലാക്കുന്നതും എന്റെ എല്ലാ കാര്യങ്ങൾക്കും സപ്പോർട്ട് നൽകുന്നതും എന്റെ അമ്മയാണ് എന്നാണ് താരം പറഞ്ഞിരിക്കുന്നത്. രണ്ടാമത്തെത് കണ്ണൻ. ഞാൻ ഉറങ്ങുന്ന സമയത്ത് ഷൂട്ട് ചെയ്ത് എന്നെ നാണംകെടുത്തിയെങ്കിലും എന്റേത് മാത്രമാണ് നീ. അത്രയേറെ സ്നേഹമാണ് തന്റെ അനിയനോട് താരത്തിനെ ഉള്ളത്. മൂന്നാമത് കവിയക്കയാണ് വാക്കുകൾ കൊണ്ട് നിന്നോടുള്ള സ്നേഹം എനിക്ക് ഒരിക്കലും പറഞ്ഞുതീർക്കാൻ സാധിക്കുകയില്ല.

പോലെ ഒരാളാണ്. ഞാനെന്തു വിചാരിച്ചാലും അതെല്ലാം വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കുന്ന ഒരു വ്യക്തിയും കൂടിയാണ് അവൾ. എന്റെ ജീവിതത്തിൽ ഇത്രയും പ്രാധാന്യം കൊടുക്കുന്ന ഈ മൂന്നു വ്യക്തികളുടെയും പിറന്നാള്‍ ദിവസത്തിൽ ഏറെ സ്നേഹത്തോടെ താരം പിറന്നാൾ ആശംസകൾ നേരുകയാണ്. നിങ്ങൾ ഫ്രീ ആകുമ്പോൾ നിങ്ങൾ മൂന്ന് പേരും പിറന്നാൾ ദിനത്തിന്റെ ചിലവ് ചെയ്യണമെന്നാണ് താരം പറഞ്ഞിരിക്കുന്നത്. താരം തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കുകയായിരുന്നു. നവയെ സ്നേഹിക്കുന്ന ഒട്ടനവധി ആരാധകരാണ് താരം ഇഷ്ടപ്പെടുന്ന മൂന്ന് വ്യക്തികൾക്കും പിറന്നാൾ ആശംസകൾ മായി കടന്നു വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *