തെറ്റിദ്ധാരണകൾ എല്ലാം മാറ്റിവച്ചപ്പോൾ അവന് നല്ലൊരു ഏട്ടത്തിയമ്മയെ കിട്ടി…

പഠിപ്പ് എല്ലാം കഴിഞ്ഞ് ഒരു ജോലി തരപ്പെടാതെ നടന്നപ്പോൾ മറ്റുള്ളവരുടെ കുത്തുവാക്കുകൾ അവനെ സഹിക്കാനായി സാധിച്ചില്ല. അതോടൊപ്പം തന്നെ ജോലി കിട്ടിയില്ലേ സാരമില്ല എന്നുള്ള ചിലരുടെ സമാധാനിപ്പിക്കലും അവനെ അത്ര ഇഷ്ടമായിരുന്നില്ല. അങ്ങനെ ഒരു ഇടനിലക്കാരൻ വഴി വിദേശത്തേക്ക് ജോലിക്ക് പോകാനായി തയ്യാറാവുകയായിരുന്നു. അവിടെ ജോലി അല്പം ബുദ്ധിമുട്ടുള്ളതാണെന്നും മൂന്നുവർഷം കഴിഞ്ഞ് ലീവ് ലഭിക്കുകയുള്ളൂ എന്നും എല്ലാം അറിഞ്ഞിട്ടാണ് അങ്ങോട്ടേക്ക് ജോലിക്ക് പോയത്.

   

അങ്ങനെ അവിടെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ഒരേ ഒരു ജേഷ്ഠന്റെ വിവാഹം വന്നെത്തിയത്. ചേട്ടൻ പോയി പെണ്ണിനെ കണ്ട് ഇഷ്ടപ്പെട്ടു. എനിക്ക് ഫോട്ടോ അയച്ചു തരാം എന്ന് പറഞ്ഞതാണ്. ഏട്ടനെ ഇഷ്ടപ്പെട്ടാൽ എനിക്കും ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു പെൺകുട്ടിയുടെ ഫോട്ടോ കാണാൻ ഒന്നും ഞാൻ തയ്യാറായില്ല. ചേട്ടന്റെ വിവാഹത്തിന് നാട്ടിൽ എത്തണം എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നു. എന്നാൽ ലീവ് ഒന്നും തരപ്പെട്ടില്ല.

എങ്ങനെയും കഷ്ടപ്പെട്ട് ഒരു ലീവ് ഒപ്പിച്ചെടുത്ത് നാട്ടിലേക്ക് വരാനായി തയ്യാറായി. ഇപ്പോൾ ലീവ് ഒത്തുവന്നത് വിവാഹത്തിന്റെ തലേദിവസത്തേക്ക് ആയിരുന്നു. അങ്ങനെ വിവാഹത്തിന്റെ തലേദിവസം വീട്ടിൽ വന്നിട്ട് എങ്കിലും ഏട്ടനോട് കാര്യമായി ഒന്നും സംസാരിക്കാനായി സാധിച്ചില്ല. വിവാഹ തിരക്കുകളിൽ ഓടി നടന്നു. അങ്ങനെ വിവാഹം നേരാംവണ്ണം കാണാനും സാധിച്ചില്ല.

വിവാഹം കഴിഞ്ഞ് വീട്ടിൽ ഏറെ ശാന്തതയായപ്പോൾ കൂട്ടുകാർ വന്ന് നിന്റെ ചേട്ടന്റെ ഭാര്യയെ നീ കണ്ടില്ലേ എന്ന് ചോദിച്ചു. അതോ കണ്ടിട്ടും കാണാത്ത പോലെ നീ ഭാവിക്കുന്നതാണോ. അതോ കണ്ടിട്ട് നിനക്ക് ആളെ മനസ്സിലാകാത്തതാണോ എന്ന് ചോദിച്ചു. അത് എന്റെ മുൻകാല പ്രണയം ഒന്നുമല്ലല്ലോ എന്ന് അവരോട് തമാശയായി ചോദിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.