വെറും രണ്ടു കപ്പ് അവൽ മതി നല്ല സ്വാദിഷ്ഠമായ ഹൽവ തയ്യാറാക്കി എടുക്കാം…അതും ഉഗ്രൻ ടേസ്റ്റോട് കൂടി.

ഇന്ന് നമ്മൾ അവൽ കൊണ്ടുള്ള നല്ല അടിപൊളിയായ കറുത്ത ഹൽവയാണ് തയ്യാറാക്കി എടുക്കുന്നത്. ഹൽവ തയ്യാറാക്കി എടുക്കുവാനായി 250 എംഎൽന്റെ കപ്പിൽ രണ്ട് കപ്പ് അവല് ഒരു ബൗളിലേക്ക് ചേർക്കാവുന്നതാണ്. ഇനി ഇതൊന്ന് ഒരു മീഡിയം ഫ്ളൈമിൽ വെച്ച് നല്ല രീതിയിൽ വറുത്ത് എടുക്കാവുന്നതാണ്. ഹലുവയ്ക്ക് നല്ല മധുരം കിട്ടുവാനായി ഒരു നാല് അഞ്ച് ശർക്കര ഉരുക്കി എടുക്കാം. വറുത്തെടുത്ത അവൽ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത് നല്ല പൗഡർ പോലെ പൊടിച്ചെടുക്കാവുന്നതാണ്.

   

ഇനി ഒരു പാനിലേക്ക് അവലിന്റെ പൊടി ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം രണ്ട് കപ്പ് പാല് ചേർക്കാവുന്നതാണ്. പാലും അവൽ പൊടിയും തമ്മിൽ യോജിപ്പിച്ച് എടുത്തതിനുശേഷം നമുക്ക് ഇതൊന്ന് കുറുക്കി എടുക്കാവുന്നതാണ്. പൊടി കുറുകി വരുമ്പോൾ ഇതിലേക്ക് നമ്മൾ നേരത്തെ തയ്യാറാക്കി മാറ്റിവെച്ച് ശർക്കര പാനീയം ചേർത്തു കൊടുക്കാം. ഇനി നന്നായിട്ട് ഇളക്കി കൊടുക്കാം. ഹൽവ ഉണ്ടാക്കുമ്പോൾ ഒട്ടിപ്പിടിക്കാത്ത അത്യാവശ്യം നല്ല ഒരു പാത്രം തന്നെ എടുക്കുവാൻ ശ്രദ്ധിക്കണം.

നോൺസ്റ്റിക് പാത്രത്തിൽ ആണ് നിങ്ങൾ തയ്യാറാക്കുന്നത് എങ്കിൽ ഒട്ടിപ്പിടിക്കില്ല. നല്ല രീതിയിൽ ഒന്ന് കുറുകി വന്നതിനുശേഷം ഒരു ഒന്നര ടീസ്പൂൺ ഏലക്ക പൊടി ചേർത്തു കൊടുക്കാം അതിനുശേഷം നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കാം. ഇനി ഇതിലേക്ക് രണ്ട് ടേബിൾ സ്പൂണോളം വരുന്ന വെളുത്ത എള്ളും അല്പം ക്യാഷ് നട്സും ചേർത്ത് കൊടുക്കാവുന്നതാണ്. നല്ല ഹൈ ഫ്ലെയിമിൽ തന്നെയാണ് ഇത് കുറുക്കി എടുക്കേണ്ടത്. ഇനി ഇതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. എന്നിട്ട് വീണ്ടും നല്ല ഹൈ ഫ്ലെയിമിൽ ഇട്ട് നന്നായി ഇളക്കി എടുക്കാം.

ഈയൊരു ഹലുവ മുഴുവനായി തയ്യാറാക്കി എടുക്കുവാൻ നമുക്ക് ആവശ്യമായി വരുന്ന സമയം 25 മിനിറ്റ് ആണ്. ഇനി ഒരു പാത്രത്തിലേക്ക് ഒരു ഹലുവ മാറ്റിവയ്ക്കാവുന്നതാണ്. ഈയൊരു റെസിപ്പി പ്രകാരം ഹലുവ നിങ്ങൾ ഉണ്ടാക്കി നോക്കി നോക്കൂ . ഉഗ്രൻ ടേസ്റ്റോട് കൂടിയുള്ള കിടിലൻ സ്വാദുള്ള കറുത്ത ഹലുവ നമുക്ക് ഈ ഒരു ടിപ്പിലൂടെ തയ്യാറാക്കി എടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *