Try Making Bread : ഇന്ന് നമ്മുടെ റെസിപ്പി എന്ന് പറയുന്നത് നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയിട്ടുള്ള ഉഗ്രൻ ടേസ്റ്റോട് കൂടിയുള്ള ഒരു അപ്പമാണ്. ഈ ഒരു പലഹാരത്തിനൊപ്പം നോൺവെജ് കറിയോ അല്ലെങ്കിൽ വെജിറ്റബിൾ കറി ആണെങ്കിലും മതി നല്ല ടേസ്റ്റ് തന്നെയാണ് കഴിക്കുവാൻ ആയിട്ട്. അപ്പോൾ ആവിയിൽ വേവിച്ചെടുക്കുന്ന നല്ല ടേസ്റ്റി ആയിട്ടുള്ള പഞ്ഞി പോലെയുള്ള അപ്പം എങ്ങനെ തയ്യാറാക്കി എടുക്കാം.
ഈയൊരു അപ്പം തയ്യാറാക്കുവാനായി രണ്ട് കപ്പ് പച്ചരി ഒരു പാത്രത്തിലേക്ക് ഇടുക. അതുപോലെതന്നെ രണ്ട് ടേബിൾ സ്പൂൺ അളവിൽ ഉഴുന്നും കൂടി ചേർത്തു കൊടുക്കുക. രണ്ട് കപ്പ് പച്ചരിക്ക് വെറും രണ്ട് ടേബിൾസ്പൂൺ ഉഴുന്നു മാത്രമേ ഈ ഒരു പരിഹാരത്തിന് ആവശ്യമായി വരുന്നുള്ളൂ. എന്നിട്ട് നമുക്ക് ഇതൊന്ന് ഒരു അഞ്ചാറ് തവണ നന്നായിട്ടൊന്ന് വെള്ളം തെളിഞ്ഞു വരുന്നത് വരെ ഒന്ന് കഴുകിയെടുക്കാം.
ഇതിലേക്ക് അല്പം വെള്ളം ഒഴിച്ചു കൊടുത്തതിനു ശേഷം ഒരു അഞ്ചുമണിക്കൂർ എങ്കിലും ചുരുങ്ങിയത് കുതിർത്തുവാനായി വയ്ക്കാം. നാലഞ്ചു മണിക്കൂറിനു ശേഷം നോക്കുമ്പോഴേക്കും ഇത് നന്നായിട്ടൊന്ന് കുതിർന്നു കിട്ടിയിട്ടുണ്ടായിരിക്കും. ഈയൊരു വെള്ളത്തിൽ തന്നെയാണ് നമ്മൾ അരച്ചെടുക്കേണ്ടത്. നമുക്കത് മിക്സിയുടെ ജാറിൽ ഇട്ട് ഒന്നോ രണ്ടോ തവണയായി ഇതൊന്ന് അരച്ച് എടുക്കാവുന്നതാണ്.
അരച്ചെടുക്കുമ്പോൾ അത് മിക്സിയിലേക്ക് അരക്കപ്പ് അളവിൽ നാലികരവും അരക്കപ്പ് ചോറും ഇട്ടുകൊടുത്ത ആ പാകത്തിന് വെള്ളം ഒഴിച്ച് അരയ്ക്കാവുന്നതാണ്. അല്പം വേണം മാവ് തയ്യാറാക്കി എടുക്കുവാൻ ശേഷം മറ്റൊരു പാത്രത്തിലേക്ക് മാവ് ആക്കി വയ്ക്കാം. വളരെ എളുപ്പത്തിൽ ഈസിയായി തയ്യാറാക്കുവാൻ സാധിക്കുന്ന ഉഗ്രൻ ടെസ്റ്റോടുകൂടിയുള്ള ഒരു പലഹാരം തന്നെയാണ് ഇത്. ഒരു പലഹാരം നിങ്ങൾ തയ്യാറാക്കി നോക്കൂ ഇഷ്ടം ആവുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടി പറയാൻ മറക്കല്ലേ കേട്ടോ. Credit : Fathimas Curry World