Does The Curry Taste So Good : ചോറിന്റെ ഒപ്പവും ചപ്പാത്തിയുടെ ഒപ്പവും കഴിക്കുവാൻ നല്ല ടേസ്റ്റി ആയിട്ടുള്ള കടലകറിയുടെ റെസിപ്പി ആണ് ഇത്. ഈ ഒരു കടലക്കറിയുടെ രുചി നിങ്ങളുടെ നാവിൽ തട്ടിയാൽ തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും അത്രയും ഒരു ടേസ്റ്റി ആയിട്ടുള്ള കറി തന്നെയാണ്. അപ്പോൾ എങ്ങനെയാണ് ഈ ഒരു കടലക്കറി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ കടലക്കറി തയ്യാറാക്കാൻ നിങ്ങൾ എത്ര കടലയാണോ എടുക്കുന്നത് എങ്കിൽ അത് വെള്ളത്തിലിട്ട് കുതിർക്കുക. ഇനി നമുക്ക് വേണ്ടത് കടലക്കറി തയ്യാറാക്കാനുള്ള മസാലയാണ്. കടലക്കറിക്ക് ആദ്യം തന്നെ ഒരു രണ്ട് തക്കാളി, പത്തോളം ചുവന്നുള്ളി, ഒന്നേകാൽ കപ്പ് നാളികേരം, മൂന്ന് വെളുത്തുള്ളി, ചെറിയ വലുപ്പത്തിലുള്ള ഇഞ്ചി എന്നിവ ചേർത്ത് നല്ല സ്മൂത്തായിട്ട് ഇതൊന്നു അരച്ചെടുക്കാം.
ശേഷം കുക്കർ നല്ല രീതിയിൽ ചൂടായി വരുമ്പോൾ മൂന്ന് ടേബിൾസ്പൂൺ അളവിൽ ഓയിൽ ചേർക്കാവുന്നതാണ്. ഓയില് നല്ല രീതിയിൽ ചൂടായി വരുമ്പോൾ അതിലേക്ക് കടല കറിക്ക് ആവശ്യമായുള്ള മസാലക്കൂട്ട് ചേർക്കാവുന്നതാണ്. മസാല എല്ലാം മൂത്ത് വരുമ്പോൾ സവാളയും പച്ചമുളകും ചേർത്ത് വഴറ്റിയെടുക്കാം. ശേഷം നമ്മൾ അരച്ചുവച്ച അരപ്പ് ഇതിലേക്ക് ചേർക്കാവുന്നതാണ്. വെള്ളം ഒന്നും ചേർക്കാതെ വേണം ഈ ഒരു പാനലിലേക്ക് ഇടുവാൻ.
എന്നിട്ട് മസാല നല്ല രീതിയിൽ ഇളക്കി യോജിപ്പിച്ച് എടുക്കാം. മസാലക്കൂട്ടിന്റെയും പച്ചമണം വിട്ടു മാറുന്നതുവരെ ഇളക്കി കൊടുക്കാവുന്നതാണ്. ഇനി ഇതിലേക്ക് മസാലകടലക്കറിക്ക് ആവശ്യമായുള്ള പൊടികളെല്ലാം ചേർക്കാം. പൊടികൾ മൂത്ത വരുന്നത് വരെ ഇളക്കി കൊടുക്കേണ്ടതാണ്. തുടർന്ന് കടലക്കറി ഇറക്കുന്നതിനുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Shamees Kitchen