ഒരുപക്ഷേ എല്ലാവർക്കും ഒത്തിരി അറിയാവുന്ന ഒരു ചെടി തന്നെയായിരിക്കും ഇത്. കർവക്രോൾ എന്ന രാസവസ്തു ഉള്ള ബാഷ്പശില തൈലം ആണ് പനിക്കൂർക്കയുടെ ഇലകളിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത്. പനിക്കൂർക്കയുടെ ഇല പിഴിഞ്ഞ് നീര് കഫകെട്ടിന് നല്ലൊരു ഔഷധം കൂടിയുമാണ്. ഇതിന്റെ ഇലയും തണ്ടും ഔഷധത്തിന് ഉപയോഗിക്കുന്നു. ഗ്രഹവൈദ്യത്തിൽ പ്രധാന ചേരുവയാണ് പനി കുറുക്ക. മൂത്രം വിജെതനത്തിന് നല്ലതാണ് ഇതിന്റെ ഇലകൾ.
പനിക്കൂർക്കയുടെ ഇലകൾ വാട്ടിപിഴിഞ് നീര് അഞ്ച് മില്ലി വീതം സമം ചെറുതെനും ചേർത്ത് കഴിച്ചാൽ കുട്ടികൾക്കും മുതിർന്നവർക്കും ഉണ്ടാകുന്ന പനി, ജലദോഷം, ശ്വാസംമുട്ട് തുടങ്ങിയ രോഗങ്ങൾ സുഖപ്പെടും. കുട്ടികൾക്ക് ഉണ്ടാകുന്ന വിവിധ രോഗങ്ങൾക്ക് ശമനം നൽകുന്ന ഒന്നുതന്നെയാണ് പനിക്കൂർക്ക. പനി കൂർക്കയുടെ ഇല ചൂടാക്കി അതിന്റെ നീര് പിഴിഞ്ഞ് മൂന്നുനേരം മൂന്നു ദിവസങ്ങളായി കുഞ്ഞുങ്ങൾക്ക് നൽകുന്നത് ഏറെ നല്ലതാണ്.
ഗ്രഹണി രോഗത്തിന് മറ്റ് ആഹാരങ്ങൾക്കും ഈയൊരു ചെടിയുടെ അൽപാൽല്പം ചേർത്ത് കഴിച്ചാൽ മതിയാകും. കോളറ രോഗം ശമിക്കുന്നതിന് പനി കുർക്കയുടെ ഇല ചേർത്ത വെള്ളം തിളപ്പിച്ചാറ്റി കഴിക്കുമായിരുന്നു. പനിക്കൂർക്കയുടെ ഇലയാണ് ഏറ്റവും നല്ലത്. നല്ലപോലെ കഴുകി വൃത്തിയാക്കിയതിനുശേഷം അതിലേക്ക് ഒരു കഷണം ഇഞ്ചിയും ചേർത്ത് നല്ലവണ്ണം അരയ്ക്കുക. അതിലേക്ക് അൽപ്പം തൈരും വെള്ളം ചേർത്ത് ഇളക്കി അരച്ചെടുക്കുക.
അരച്ചെടുത്തത് നല്ലതുപോലെ ഇളക്കി അരച്ചെടുത്തതിനു ശേഷം ഒരു ടിസ്പൂൺ നാരങ്ങാനീരും ചേർത്ത് രാത്രി കിടക്കാൻ പോകുന്നതിന് മുൻപ് കുടിക്കുകയാണെങ്കിൽ വയറു കുറയുവാൻ ഏറെ സഹായിക്കുന്നു. അതുപോലെ ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും. ഒരുകാലത്ത് പനി ജലദോഷം തുടങ്ങിയ ചെറിയ രോഗങ്ങൾക്ക് പഴമക്കാർ കൊടുത്തിരുന്ന പ്രധാന ഒറ്റമൂലങ്ങളിൽ ഒന്ന് തന്നെയായിരുന്നു പനി കുർക്ക. പനിക്കൂർക്കയിൽ അടങ്ങിയിരിക്കുന്ന കൂടുതൽ ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.