നിങ്ങൾ മൂകാംബിക ദർശനം ആഗ്രഹിക്കുന്നവരാണ് എങ്കിൽ ഉറപ്പായും ഇത് കേൾക്കുക…

നിങ്ങൾ മൂകാംബിക ക്ഷേത്രദർശനം നടത്തിയിട്ടുള്ളവരാണ് എങ്കിലും ഇനി നടത്താൻ ആഗ്രഹിക്കുന്നവരാണ് എങ്കിലും ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഒരു യാത്ര പുറപ്പെടുമ്പോൾ നാം ഒന്നുമറിയാതെ ഇറങ്ങിപ്പുറപ്പെടാൻ പാടുള്ളതല്ല. അങ്ങനെ ചെയ്താൽ നമുക്ക് ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടതായി വരും. മൂകാംബിക ക്ഷേത്രദർശനം നടത്തുമ്പോൾ നാം എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നല്ലേ? എപ്പോഴാണ് മൂകാംബികയിലേക്ക് വരേണ്ടത്? എങ്ങനെയാണ്.

   

വരേണ്ടത്? വന്നാൽ എന്തെല്ലാം കാര്യങ്ങളാണ് അവിടെ ചെയ്യേണ്ടത്? മൂകാംബികയിലെ പൂജ സമയം എപ്പോഴാണ്? അവിടുത്തെ അന്നദാനം എപ്പോഴാണ്? എങ്ങനെയെല്ലാമാണ് അവിടെ താമസിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കുക? അവിടെ ഭക്ഷണകാര്യങ്ങളെ കുറിച്ച് എന്തെല്ലാം കാര്യങ്ങളാണ് അറിയേണ്ടത്? ഇതെല്ലാം നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ തന്നെയാണ്. മൂകാംബിക ക്ഷേത്രദർശനം നടത്തുമ്പോൾ വൈകിട്ട് 3:00 മണിക്ക് അവിടെ എത്തിച്ചേരുന്നതാണ് നല്ലത്.

അങ്ങനെയാകുമ്പോൾ വൈകിട്ട് 3:00 മണിക്ക് എത്തിയാൽ ഉച്ചതിരിഞ്ഞുള്ള സന്ധ്യാ പൂജയിൽ പങ്കെടുക്കുകയും ചെയ്യാം അടുത്ത ദിവസത്തെ പ്രഭാത പൂജയിലും പങ്കെടുക്കാനായും സാധിക്കും. നമുക്ക് ശരിയായ വിശ്രമവേളകൾ ഉണ്ടായിരിക്കുകയും ചെയ്യും. ഇനി ഏത് ദിവസമാണ് പോകാൻ നല്ലതെന്ന് അറിയേണ്ടതല്ലേ. വെള്ളി മുതൽ ഞായർ വരെയുള്ള ദിവസങ്ങൾ ഇതിനായി തിരഞ്ഞെടുക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. വെള്ളി ശനി ഞായർ തുടങ്ങിയ ദിവസങ്ങളിൽ എല്ലാം അവിടെ താമസത്തിന് തുക വളരെയധികം കൂടുതലായിരിക്കും.

അതുകൊണ്ടുതന്നെ ഞായറാഴ്ച വൈകിട്ട് തൊട്ടുള്ള സമയങ്ങളിൽ അവിടെ എത്തിച്ചേരുന്നതാണ് ഏറ്റവും നല്ലത്. അങ്ങനെയാകുമ്പോൾ നമുക്ക് സാധാരണ വിലയിൽ റൂമുകൾ കിട്ടുന്നതായിരിക്കും. മൂകാംബിക ക്ഷേത്രദർശനോടൊപ്പം തന്നെ നമുക്ക് കുടജാദ്രി കൂടി സന്ദർശിക്കാവുന്നതാണ്. സ്വന്തം വാഹനങ്ങളിലാണ് വരുന്നത് എങ്കിൽ ഉഡുപ്പിയിലും പോകാവുന്നതാണ്. ഇനി മംഗലാപുരത്ത് നിന്ന് ട്രെയിൻ മാർഗത്തിൽ വരുന്നവരാണ് എങ്കിൽ മത്സ്യഗന്ധി എക്സ്പ്രസ് ഉണ്ടായിരിക്കുന്നതാണ്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.