കുടുംബ ക്ഷേത്രത്തിൽ ഇത്തരത്തിൽ ഒന്ന് ചെയ്തു നോക്കൂ ഭാഗ്യം നിങ്ങളെ തേടിയെത്തും…

ഓരോ വ്യക്തിക്കും ഓരോ കുടുംബ ക്ഷേത്രങ്ങൾ ഉണ്ടായിരിക്കും. അത് തങ്ങളുടെ അച്ഛൻ വഴിയായോ അമ്മ വഴിയായോ അങ്ങനെ വ്യത്യാസമൊന്നുമില്ല. കുടുംബ ക്ഷേത്രങ്ങൾ പലവിധത്തിൽ ഉണ്ട്. നാം എപ്പോഴും നമ്മുടെ കുടുംബ ക്ഷേത്രത്തിൽ പോകുന്നവരാണോ എന്ന് ഒന്ന് ചിന്തിച്ചു നോക്കണം. പല വലിയ ക്ഷേത്രങ്ങളിലും നാം ദർശനം നടത്താറുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിലും ശബരിമലയിലും തഞ്ചാവൂരും പഴനിയിലും എല്ലാം നന്നായി നാം പോയി പ്രാർത്ഥിക്കുകയും വഴിപാടുകൾ നടത്തുകയും എല്ലാം ചെയ്യാറുണ്ട്.

   

എന്നാൽ കുടുംബക്ഷേത്രത്തിൽ പോകാൻ മാത്രം നമുക്ക് സമയം കിട്ടാറില്ല. ചിലരെല്ലാം പറയാറുണ്ട് ഞങ്ങൾ നന്നായി പ്രാർത്ഥിക്കുന്നുണ്ട് ക്ഷേത്രങ്ങളിൽ പോകുന്നുണ്ട് വഴിപാടുകൾ നടത്തുന്നുണ്ട് ഞങ്ങളുടെ ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം ഭഗവാന്റെ മുൻപിൽ കാഴ്ച വയ്ക്കാറുണ്ട് എന്നിട്ടും ഞങ്ങൾക്ക് അതിനൊന്നും ഒരു മറുപടിയും ലഭിക്കുന്നില്ല. ഞങ്ങളുടെ ദുഃഖങ്ങളും ദുരിതങ്ങളും മാറുന്നില്ല. പ്രശ്നങ്ങൾ തീരുന്നില്ല എന്നെല്ലാം.

എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത് എന്ന് പ്രശ്നം വെച്ചു നോക്കിയപ്പോഴാണ് അത് തിരിച്ചറിയാനായി സാധിച്ചത്. ഏതെല്ലാം ക്ഷേത്രങ്ങളിൽ പോയവരെ ആണെങ്കിലും കുടുംബ ക്ഷേത്രങ്ങളിൽ പോകുന്നത് വളരെ കുറവാണ്. അവിടെ പോയി പ്രാർത്ഥിച്ചിട്ട് വർഷങ്ങളായിരിക്കുന്നു. കുടുംബദേവത നിങ്ങളെ കാത്തിരിക്കുകയാണ്. നിങ്ങളുടെ ഒരു ദർശനത്തിനു വേണ്ടി അവിടെ അമ്മ കാത്തിരിക്കുന്നു. അത്തരത്തിൽ ഒരു കാത്തിരിപ്പുള്ളപ്പോൾ നിങ്ങളുടെ പ്രശ്നങ്ങൾ എങ്ങനെയാണ് തീർന്നു പോവുക.

അതുകൊണ്ട് നാം അച്ഛൻറെ വകയായി അമ്മയുടെ വകയായി ഉള്ള കുടുംബക്ഷേത്രത്തിൽ ദർശനം നടത്തേണ്ടത് നിർബന്ധമായ ഒരു കാര്യമാണ്. നിങ്ങളുടെ അധ്വാനത്തിൽ നിന്ന് ലഭിക്കുന്ന ഒരു പങ്കുകൊണ്ട് ഒരു നേരത്തെ ചുറ്റുവിളക്കിനായുള്ള എണ്ണയെങ്കിലും എത്തിക്കാൻ കഴിയുമെങ്കിൽ അതെങ്കിലും ചെയ്യുന്നത് വളരെ ഗുണകരമായ ഒരു കാര്യമാണ്. അത്രമാത്രം മതി കുടുംബദേവത അല്ലെങ്കിൽ കുടുംബദേവൻ നിങ്ങളെ കടാക്ഷിക്കൻ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.