ആഗ്രഹിച്ചത് എന്തും നടപ്പിലാക്കുകയാണെങ്കിൽ പിന്നെ എന്താണ് ദൈവത്തിനു വില… അമ്മൂമ്മയുടെ ചോദ്യത്തിന് കിടിലൻ മറുപടിയും പറഞ്ഞ് ജയസൂര്യ. | Jayasurya Came To Meet Mukambika Devi.

Jayasurya Came To Meet Mukambika Devi : മലയാളി പ്രേക്ഷകർ ഒന്നടക്കം ഇഷ്ടപ്പെടുന്ന യുവതാര നടനാണ് ജയസൂര്യ. താരത്തിന്റെ ഓരോ സിനിമയും മലയാളികൾക്ക് അത്രയേറെ പ്രിയങ്കരമായാണ് ഏറ്റെടുക്കാറുള്ളത്. മികച്ച അഭിനയം എന്നതിൽ ഉപരിതനെ ചലച്ചിത്ര നിർമ്മാതാവ്, ഗായകൻ, മോഡൽ എന്നീ മേഖലകളിൽ മികച്ച പ്രാധാന്യമുള്ള താരം ഇന്ന് മലയാളികളുടെ സ്വന്തമാണ്. 2002 റിലീസ് ആയ ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ എന്ന സിനിമയിലൂടെ മലയാളത്തിൽ സജീവമായ ജയസൂര്യ മലയാള സിനിമയിലെ മുൻനിര നായകമാരിൽ ഒരാളായി മാറുകയായിരുന്നു.

   

ആദ്യ അഭിനയജീവിതം അപരമാർ നഗരത്തിൽ എന്ന ചിത്രത്തിലൂടെ തുടങ്ങിയതിനു ശേഷം അനേകം സിനിമകൾ തന്നെയാണ് ഇതിനോടകം താരം സമ്മാനിച്ചിട്ടുള്ളത്. സൊസിലെ മീഡിയയിലൂടെ തന്റെ എല്ലാ വിശേഷങ്ങളും താരത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ആരാധകരുമായി പങ്കുവെക്കുമ്പോൾ നിമിഷം നേരത്തിനുള്ളിൽ തന്നെ ആരാധകർ ഏറ്റെടുക്കുകയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് താരത്തിന്റെ പുതിയ വീഡിയോയാണ്.

യാതൊരു താരജാഡയും ഇല്ലാതെ ലുങ്കി മുണ്ടും പുള്ളി ഷർട്ടും ഒരു ബാഗും ഇട്ട് റോഡരികിലൂടെ നടന്നു പോകുന്ന ജയസൂര്യയുടെ കൈപ്പിടിച്ച് അമ്മൂമ്മ സംസാരിക്കുന്ന വീഡിയോ ആണ് ആരാധകർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തിരിക്കുന്നത്.  “ആഗ്രഹിച്ചത് എല്ലാം സാധിച്ചാൽ പിന്നെ ദൈവത്തിന് എന്ത് വിലയാണ് ഉള്ളത് എന്നാണ് അമ്മമ്മ ജയസൂര്യയോട് പറയുന്നത്”. ആ മുത്തശ്ശിയുടെ സംസാരം കേട്ടാൽ തന്നെ മനസ്സിലാകും തന്റെ എക്കാലത്തെയും ആഗ്രഹമായിരുന്നു നടൻ ജയസൂര്യയെ കാണണമെന്ന്.

ഒടുവിൽ തന്റെ ആഗ്രഹം സാധിച്ചു എന്നാണ് ഈ ഒരു വാക്കിലൂടെ മുത്തശ്ശി വ്യക്തമാക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് താരത്തിന്റെ ഈ ഒരു വീഡിയോ. ഏറെ സന്തോഷത്തോടെ മുത്തശ്ശിയും താരവും സംസാരിക്കുകയും പൊട്ടിച്ചിരിച്ചുകൊണ്ട് യാത്ര പറയുകയും ചെയ്ത ഈ വീഡിയോ മലയാളി പ്രേക്ഷകർ ഒന്നടക്കം ഏറ്റെടുത്തിരിക്കുക തന്നെയാണ്. അനേകം രസകരമായ കമന്റുകൾ തന്നെയാണ് ഈ ഒരു വീഡിയോക്ക് പിന്നിൽ കടന്നുവരുന്നതും.

 

View this post on Instagram

 

A post shared by SapuKutty (@sapu.kutty)

Leave a Reply

Your email address will not be published. Required fields are marked *