അന്ന് അവൻ ഓഫീസിൽ നിന്ന് വന്ന ഭക്ഷണം കഴിക്കാനായി മേശയിൽ ഇരുന്നപ്പോഴാണ് വയ്യാതെ കിടന്നിരുന്ന അമ്മയുടെ മുറിയിൽ നിന്ന് മുക്കലും മൂലളും ഞരക്കവും എല്ലാം കേൾക്കാൻ ഇടയായത്. അവൻ ഭക്ഷണം കഴിക്കാതെ ചോറ് മേശയിൽ തന്നെ വച്ച് അമ്മയുടെ മുറിയിലേക്ക് പോയി. അമ്മയുടെ മുറിയുടെ അടുത്ത് എത്തിയ അവൻ അമ്മയുടെ മുറിയുടെ വാതിൽ തുറന്നു.
അമ്മയുടെ മുറിയുടെ വാതിൽ തുറന്നതും മുറിയിൽ നിന്ന് മൂത്രത്തിന്റെയും മലത്തിന്റെയും രൂക്ഷഗന്ധം അവന്റെ മൂക്കിലേക്ക് തുളച്ചു കയറി. അവൻ ഉടൻതന്നെ അമ്മയുടെ അടുത്തേക്ക് വരികയും അമ്മയുടെ വസ്ത്രങ്ങളെല്ലാം മാറ്റുകയും അമ്മയെ ചൂടുവെള്ളത്തിൽ ഒന്ന് മുക്കി തുടച്ച് വൃത്തിയാക്കുകയും ചെയ്തു. അല്ലെങ്കിലും ഈ അമ്മയ്ക്ക് പണ്ടേ തന്നെ ഉള്ളതാണ് ഭക്ഷണം കഴിച്ചാൽ അപ്പോൾ തന്നെ ഒരു അപീഡൽ എന്നു പറഞ്ഞ് അവൻ അമ്മയെ കളിയാക്കി. അച്ഛനും ഇതുപറഞ്ഞ് അമ്മയെ കളിയാക്കാൻ ഉണ്ടായിരുന്നു.
എന്നാൽ ഇപ്പോൾ അത് കേട്ടപ്പോൾ അമ്മയ്ക്ക് ഏറെ സങ്കടമാണ് ഉണ്ടായത്. ഇത്രയും വലുതായ മകനെ കൊണ്ട് അമ്മയുടെ എല്ലാ കാര്യങ്ങളും ചെയ്യിപ്പിക്കുന്നതിൽ അമ്മയ്ക്ക് അതിയായ വിഷമമുണ്ട്. എങ്കിലും അമ്മയുടെ ശരീരം തളർന്നു കിടന്നിട്ട് നാളുകളായി. മകൻ വിവാഹിതനായിരുന്നു. എന്നാൽ അമ്മയെ നോക്കണം എന്ന പേര് പറഞ്ഞ് അവന്റെ ഭാര്യ അവനെ ഇട്ടിട്ടു പോയി.
ഇതെല്ലാം ഓർക്കുമ്പോൾ അമ്മയുടെ മനസ്സിൽ ഒരുപാട് വേദന ഉണ്ടാകാറുണ്ട്. എല്ലാം ഓർത്തിട്ടാണ് അമ്മ കരഞ്ഞത്. അമ്മയുടെ കണ്ണിൽ നിന്ന് വെള്ളം വന്നപ്പോൾ അവന്റെ മനസ്സ് ഒന്ന് പിടച്ചു. അവന് വല്ലാത്ത സങ്കടം തോന്നി. അയ്യേ അമ്മ കൊച്ചു കുട്ടികളെപ്പോലെ കരയുകയാണോ എന്ന് ചോദിച്ചുകൊണ്ട് അവൻ കഴുകാനുള്ള വസ്ത്രങ്ങളുമായി ബാത്റൂമിലേക്ക് പോയി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.