ഭർത്താവിന്റെ വിയോഗശേഷം അദ്ദേഹം എഴുതിയ കുറിപ്പുകൾ വായിച്ച് കരഞ്ഞുപോയ ഒരു ഭാര്യ…

ഇരുപത്തിയാറാമത്തെ വയസ്സിൽ അഫ്ഗാനിസ്ഥാനിൽ വെച്ച് ജോലിക്കിടെ ഒരു സൈനിക ആക്രമണത്തിൽപ്പെട്ട് മരിച്ച സൈനികനായിരുന്നു ടോഗ് വേവർ. അദ്ദേഹം മരിക്കുന്ന സമയത്ത് അദ്ദേഹത്തിന് 9 മാസം മാത്രം പ്രായം വരുന്ന ഒരു പെൺകുഞ്ഞും ഭാര്യയും ഉണ്ടായിരുന്നു. 26മത്തെ വയസ്സ് എന്ന് പറഞ്ഞാൽ അദ്ദേഹത്തിന് വളരെ ചെറുപ്പകാലമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ വിധവയാകുമ്പോൾ അവൾക്കും വളരെയധികം പ്രായം കുറവായിരുന്നു.എമ്മ എന്ന അദ്ദേഹത്തിന്റെ ഭാര്യയും കെല്ലി എന്ന പേരുള്ള മകളും വെർജിനിയയിൽ ആയിരുന്നു താമസിച്ചിരുന്നത്.

   

ഭർത്താവിന്റെ മരണശേഷം വളരെയധികം വിഷമം അനുഭവിച്ചിരുന്ന എമ്മയെ തേടിയെത്തിയത് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ കൊണ്ടുവന്ന ഒരു സമ്മാനമായിരുന്നു. അത് എമ്മയുടെ ജീവിതം തന്നെ മാറ്റിമറിക്കുകയായിരുന്നു. ആ കൊണ്ടുവന്ന സമ്മാനം ആയിരുന്നു പിന്നീടങ്ങോട്ട് അവൾക്ക് ജീവിക്കാനുള്ള പ്രചോദനം നൽകിയതും ആത്മവിശ്വാസമേകിയതും. അവർ കൊണ്ടുവന്നത് ടോഗിന്റെ ഒരു ലാപ്ടോപ്പ് ആയിരുന്നു.

ആ ലാപ്ടോപ് തുറന്നതും അവളെ തേടിയെത്തിയിരുന്നത് അവന്റെ കുറിപ്പുകൾ ആയിരുന്നു. മരണത്തെ മുൻകൂട്ടി കണ്ടിരുന്ന അദ്ദേഹം തന്റെ ഭാര്യക്കും കുഞ്ഞിനുമായി ഓരോ കത്തുകൾ അതിൽ എഴുതി സേവ് ചെയ്തിരുന്നു. കത്ത് വായിച്ച് അവൾ കരഞ്ഞു പോയി. തന്റെ മരണം നേരത്തെ പ്രതീക്ഷിച്ചിരുന്ന ടാഗ് ആത്മവിശ്വാസം നൽകുന്ന രീതിയിൽ കുറിപ്പുകൾ അതിൽ എഴുതിയിരുന്നു. നീയാണ് എനിക്ക് ഏറ്റവും അധികം ഭാഗ്യം കൊണ്ടുവന്ന ഭാര്യ എന്നും നീയാണ് ഏറ്റവും പരിപൂർണ എന്നും നീ എന്റെ ജീവിതത്തിലേക്ക് വന്നതാണ്.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം എന്നുമെല്ലാം എമ്മയെ പ്രശംസിച്ചുകൊണ്ട് അതിൽ എഴുതിയിരുന്നു. അതുപോലെ തന്നെ കെല്ലിക്കായും ഒരു കത്ത് ഉണ്ടായിരുന്നു. നിന്റെ അമ്മയാണ് ഏറ്റവും ഉന്നതയായ സ്ത്രീയെന്നും നിനക്ക് നിന്റെ അച്ഛന്റെ മുഖം ഓർമയില്ലെങ്കിലും നിന്റെ അമ്മ നന്നായി വളർത്തുമെന്ന് എനിക്കുറപ്പുണ്ടെന്നും അമ്മയെ ഒരിക്കലും വിഷമിപ്പിക്കരുതെന്നും അതിൽ എഴുതിയിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.