ചേച്ചിയുടെ അനിയത്തി കുട്ടിക്ക് പിറന്നാൾ ആശംസകൾ!! ഇരുപത്തിരണ്ടിന്റെ നിറവിൽ ഇഷാനിക്ക് കിടിലൻ സർപ്രൈസ്‌ സമ്മാനിക്കുകയാണ് അഹാന. | Ahana Gives a Big Surprise To Ishaani.

Ahana Gives a Big Surprise To Ishaani : മലയാളത്തിൽ വളരെ കുറച്ചു വേഷങ്ങൾ അഭിനയിക്കുകയും അതിലൂടെ പ്രേക്ഷകശ്രദ്ധ നേടിയെടുക്കുകയും ചെയ്ത വ്യക്തിയാണ് അഹാന കൃഷ്ണ. 2014 ഇൽ രാജീവ് രവി സംവിധാനം ചെയ്ത “ഞാൻ സ്റ്റീവ് ലോഫസ്” എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ മുൻപിലേക്ക് കടന്നെത്തുകയായിരുന്നു. സിനിമാനടനായ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മൂത്ത മകളാണ് അഹാന കൃഷ്ണകുമാർ. അഹാനയ്ക്ക് താഴെ നാല് സഹോദരിമാരാണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഇവരെല്ലാവരും തന്നെ. അതുകൊണ്ടുതന്നെ ആരാധകർ വളരെയേറെ പ്രിയമേറിയ താര കുടുംബവുംകൂടിയാണ്.

   

സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചെത്തുന്ന ഓരോ വിശേഷങ്ങളും നിമിഷം നേരം കൊണ്ട് തന്നെയാണ് ആരാധകർ ഏറ്റെടുക്കാനുള്ളത്. താര കുടുംബത്തിലെ ചിരികളും തമാശകളും എല്ലാം ആരാധകർക്ക് വളരെയേറെ കൗതുകം തന്നെയാണ്. അഭിനയത്രി മാത്രമല്ല നല്ലൊരു പാട്ടുകാരി കൂടിയാണ് അഹാന. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്കാ, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളികൾ തുടങ്ങിയവയാണ് മലയാളത്തിൽ അഭിനയിച്ച ചിത്രങ്ങൾ. ലൂക്കാ എന്ന ചിത്രത്തിൽ ടോവിനോയുടെ നായികയായി എത്തിയപ്പോൾ ആ കഥാപാത്രത്തെ ആരാധകർ ഹൃദയത്തോട് ചേർത്തുവച്ചു.

സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമുള്ള താരം ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് ആരാധകർ ഏറെ സന്തോഷത്തോടെ ഏറ്റെടുത്തിരിക്കുന്നത്. തന്റെ അനുജത്തി ഇഷാനിക്ക് പിറന്നാൾ ആശംസകൾ നേർന്ന് കുട്ടിക്കാലത്തെ കളിച്ചിരികളിലും ചേർത്തിണക്കിയ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. “എന്റെ എല്ലാ കാര്യത്തിലും സഹായിക്കാൻ വരുന്നത് കാണുമ്പോൾ എനിക്ക് വളരെയധികം സന്തോഷമുണ്ട്.

ചില നേരത്ത് നീ വളരെ സെൻസിബിൾ ആയി പെരുമാറുന്നത് കാണുമ്പോൾ അതും എനിക്ക് സന്തോഷം തരുന്നു. എന്റെ സുന്ദരിക്കുട്ടിക്ക് പിറന്നാൾ ആശംസകൾ. അത്ഭുതം 22 ആയല്ലോ. ഇതൊരു ഫാൻസി നമ്പർ ആണ്. നിനക്ക് ഈ പിറന്നാൾ സമ്മാനം ഇഷ്ടപ്പെടുമെന്ന് കരുതുന്നു. “എന്നാണ് താരം കുറിച്ചിരിക്കുന്നത്. നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ താരം പങ്കുവെച്ച് എത്തിയിരിക്കുന്നു ഈ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും ഇഷാനിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് എത്തുകയുമാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

Leave a Reply

Your email address will not be published. Required fields are marked *