Grab a Handful Of Egg And Pepper : ഇന്ന് നമ്മൾ തയ്യാറാക്കി എടുക്കുന്നത് മുട്ട മുളകിട്ടത് ആണ്. ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നിപ്പിക്കുന്ന ഒരു ടേസ്റ്റ് ആണ്. അപ്പോൾ എങ്ങനെയാണ് ഈ ഒരു മുട്ട മുളകിട്ട് വരട്ടിയത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ മുട്ട പുഴുങ്ങിയത് രണ്ടായിട്ട് കട്ട് ചെയ്ത് വയ്ക്കാം. മീഡിയം സൈസിൽ രണ്ട് സവാള ചെറുതായി അരിഞ്ഞത്.
അതുപോലെ മീഡിയം സൈസിൽ രണ്ട് തക്കാളി മിക്സിയിൽ ഒന്ന് അടിച്ചെടുത്തത്. വേവിക്കൊന്നും വേണ്ട പച്ചക്ക് തന്നെ മിക്സിയിൽ നന്നായിട്ട് അടിച്ചെടുത്താൽ മതി. മിക്സിയുടെ ചെറിയ ജാറിലേക്ക് ഒരു ടേബിൾ സ്പൂൺ പെരുംജീരകം, താക്കോലും ചേർത്ത് ഇതൊന്നു പൊടിച്ച് എടുക്കാവുന്നതാണ്. ഇതിലേക്ക് ഒരു മീഡിയം സൈസിൽ ആരും വെളുത്തുള്ളിയും ഒരു ചെറിയ സൈസ് ഇഞ്ചിയും ചേർത്ത് കൊടുക്കാം.
ഇനി ഇതിലേക്ക് നാല് പച്ചമുളക് രണ്ടായി കട്ട് ചെയ്തതും ചേർത്ത് അല്പം വെള്ളവും ഒഴിച്ച് കൊടുത്തത് ഇതൊന്ന് അരച്ച് എടുക്കാം. ഇതിലേക്ക് ഒരു പാൻ അടുപ്പത്ത് വച്ച് ഒരു ടേബിൾ സ്പൂൺ അളവിൽ വെളിച്ചെണ്ണ ചേർക്കാവുന്നതാണ്. ഇതിലേക്ക് അര ടേബിൾ സ്പൂൺ കുരുമുളകുപൊടിയും കാൽ ടീസ്പൂൺ മഞ്ഞപ്പൊടിയും പാകത്തിനുള്ള ഉപ്പും കൂടിയും ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. മുട്ടയും ഇതിലേക്ക് വെച്ചുകൊടുത്ത് ഒന്ന് റോസ്റ്റ് ചെയ്ത് എടുക്കാം.
ശേഷം അതേ പാനിൽ തന്നെ അല്പം വെളിച്ചെണ്ണ ഒഴിച്ചുകൊടുത്ത് എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് ഉള്ളിയും കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ ഒന്ന് വഴറ്റിയെടുക്കാവുന്നതാണ്. ഉള്ളിയൊക്കെ നല്ല രീതിയിൽ ഒന്നും വഴകി വരുമ്പോൾ നമ്മൾ നേരത്തെ അരച്ചുവച്ച അരപ്പ് ഇതിലേക്ക് ചേർക്കാവുന്നതാണ്. ഇതും നല്ല രീതിയിൽ ഒന്ന് വഴറ്റിയെടുക്കാം. കൂടുതൽ വിവരം അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Sheeba’s Recipes