എല്ലാ മാസവും നിങ്ങളുടെ വരുമാനത്തിൽ നിന്നും ചെറിയ ഒരു ഭാഗം എടുത്ത് നിങ്ങൾ ചെയ്യുന്ന ഈ വഴിപാട് നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. ഗണപതി ഭഗവാൻ ഒരുപാട് ശക്തിയുള്ള ഈശ്വര സ്വരൂപമാണ്. ഏതൊരു ക്ഷേത്രത്തിൽ പോയി നിങ്ങൾ പ്രാർത്ഥിച്ചാലും അവിടെ ഗണപതി ഭഗവാന്റെ ഒരു പ്രതിഷ്ഠ ഉണ്ടായിരിക്കും എന്നത് ഉറപ്പാണ്. അത്രത്തോളം ആളുകൾ ഇഷ്ടപ്പെടുന്നതും പ്രാർത്ഥിക്കുന്നതും ആയ ഈശ്വര സങ്കൽപ്പമാണ് ഗണപതി ഭഗവാന്റേത്.
നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിലൂടെ ഏത് കാര്യങ്ങളും ഗണപതി ഭഗവാനോടുള്ള പ്രാർത്ഥനകൾ സഹായിക്കും. ഗണപതി ഭഗവാനെ കുറിച്ചുള്ള ഒരു ചരിത്രം അറിഞ്ഞിരിക്കാം. അസുര ദേവനായ അണലാസുരൻ സകല ദേവന്മാരെയും ശല്യപ്പെടുത്തി കൊണ്ടിരിക്കുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു.
എന്നാൽ ഇത്തരത്തിൽ ശല്യപ്പെടുത്തി കൊണ്ടിരിക്കുമ്പോൾ ദേവന്മാർ ഗണപതി ഭഗവാനോട് അവരുടെ വിഷമം പറയുകയുണ്ടായി. തങ്ങളുടെ വിഷമം കേട്ടറിഞ്ഞ ഗണപതി ഭഗവാൻ അണലാസുരനെ നശിപ്പിക്കുന്നതിനായി തീരുമാനമെടുത്തു. ശേഷം രണ്ടുപേരും തമ്മിൽ വലിയ യുദ്ധം തന്നെ നടന്നു. ഇങ്ങനെ യുദ്ധം ചെയ്യുന്നത് ഇടയിൽ തന്റെ അഗ്നി കൊണ്ട് ഗണപതി ദേവനെ നശിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ തിരിച്ച് നശിപ്പിച്ചു എങ്കിലും ഗണപതി ഭഗവാന്റെ ദേഹത്തുനിന്നും ചൂട് പോയില്ല.
ഇതിനു പരിഹാരമായി കറുക ഗണപതി ഭഗവാനെ മൂടുന്ന രീതിയിൽ ശരീരത്തിലൂടെ ഇടുകയുണ്ടായി. ഇത് ഗണപതി ഭഗവാന്റെ ശരീരത്തിൽ നിന്നും അഗ്നിയും അതിന്റെ ചൂടും എടുത്തു മാറ്റി. അതുകൊണ്ടുതന്നെ ഗണപതി ഭഗവാനെ ഒരുപാട് ഇഷ്ടപ്പെട്ട വഴിപാടാണ് കറുകമാല സമർപ്പിക്കുന്നത്. നിങ്ങൾക്കും ഭഗവാനെ തൃപ്തിപ്പെടുത്താനും ഭഗവാന്റെ അനുഗ്രഹങ്ങൾ ലഭിക്കുവാൻ കറുകമാല ഇടക്കിടെ വഴിപാട് ആയി സമർപ്പിക്കാം.