വീട്ടിൽനിന്ന് ഇറക്കിവിട്ട മാതാപിതാക്കളുടെ ആ മാറ്റം കണ്ടു ഞെട്ടി മക്കൾ…

ഇപ്പൊ ഇറങ്ങിപ്പോക്കോണം രണ്ടാളും എന്റെ വീട്ടിൽ നിന്ന്. അരവിന്ദൻ ഉച്ചത്തിൽ ബഹളം വയ്ക്കുകയാണ്. അത് കേട്ട് ദാസേട്ടനും മീനാക്ഷിയമ്മയും ആശ്ചര്യപ്പെട്ടുപോയി. മോനെ ഞങ്ങൾ ഈ പ്രായത്തിൽ ഇനി എങ്ങോട്ട് പോകാനാണ്. മീനാക്ഷി അമ്മ മകൻ അരവിന്ദനോട് ചോദിച്ചു. അതൊന്നും എനിക്കറിയേണ്ട. ഞാൻ പലവട്ടം പറഞ്ഞിട്ടുള്ളതാണ് എന്നെ മോനെ എന്ന് വിളിക്കരുതെന്ന്. മോനെ എന്നല്ലാതെ മറ്റ് എന്താണ് വിളിക്കുക എന്ന് അവർ അവനോട് ചോദിച്ചു.

   

അവൻ അവന്റെ അമ്മയെ പിടിച്ചു തള്ളി. മീനാക്ഷി അമ്മ മറിഞ്ഞുവീണു. ദാസേട്ടനെ ഇതെല്ലാം നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. മീനാക്ഷി അമ്മയെ പിടിച്ച് എഴുന്നേൽപ്പിച്ച് അവനു നേരെ തിരിയുമ്പോഴേക്കും രണ്ട് തുണികെട്ടുകൾ മുറ്റത്തേക്ക് പറന്നുവന്നു. മരുമകൾ ആയിരുന്നു തുണിക്കെട്ടുകൾ വലിച്ചെറിഞ്ഞത്. ഇനി അവിടെ നിന്നിട്ട് കാര്യമില്ല എന്ന് മീനാക്ഷി അമ്മയ്ക്കും ദാസനും മനസ്സിലായി.

കുറച്ചു ദിവസങ്ങൾക്കു മുൻപ് മരുമകളുടെ ശല്യം സഹിക്കവയ്യാതെ മകളുടെ വീട്ടിലേക്ക് താമസത്തിനായി പോയതായിരുന്നു മീനാക്ഷി അമ്മ. എന്നാൽ കുറച്ചു ദിവസങ്ങൾ ആകുമ്പോഴേക്കും മകളുടെ മട്ടും ഭാവവും മാറി. മകന്റെ വീട്ടുകാർക്ക് ഇതെല്ലാം ഇഷ്ടപ്പെടില്ലെന്നും അമ്മ ഇവിടെ വന്ന് നിൽക്കുന്നത് ഞങ്ങൾക്ക് മോശ കേടാണെന്നും അവൾ പറഞ്ഞു. എന്നാൽ മരുമകനെ അഭിപ്രായം ഉണ്ടായിരുന്നില്ല.

പിന്നെ അവിടെ നിൽക്കാൻ മീനാക്ഷി അമ്മയ്ക്ക് തോന്നിയില്ല. മകൾ അവിടെ നിന്ന് ഇറക്കിവിടുന്നതിനു മുൻപേ ഇറങ്ങിപ്പോന്നതാണ് മകന്റെ വീട്ടിലേക്ക്. എന്നാൽ അവിടെയും സ്ഥിതി മറിച്ചായിരുന്നില്ല. ആർക്കും തങ്ങളെ വേണ്ടാതായി. ഉള്ള മക്കൾക്ക് വേണ്ടി വീതം വെച്ച് കൊടുത്തു കഴിഞ്ഞപ്പോൾ മക്കൾക്ക് തങ്ങൾ ഒരു ഭാരമായി മാറി.തങ്ങളെ എങ്ങനെയെങ്കിലും ആ വീട്ടിൽ നിന്ന് പുറത്താക്കണം എന്നായി അവരുടെ ചിന്ത. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.