യാതൊരു താരജാഡയും മില്ലാതെ റോഡ് അരികിലുള്ള യുവാക്കളുടെ ബൈക്കിന്റെ പഞ്ചർ മാറ്റുകയാണ് ആരാധകരുടെ പ്രിയതാരം അജിത്ത്. | Ajith Is Changing The Puncture Of The Bike.

Ajith Is Changing The Puncture Of The Bike : സോഷ്യൽ മീഡിയയിൽ വളരെയേറെ കടന്നെത്തിയ ഒരു വാർത്ത തന്നെയായിരുന്നു സൂപ്പർസ്റ്റാർ മഞ്ജു വാര്യരും അജിത്തും ഒരുമിച്ച് ലഡാക്കിലേക്കുള്ള ബൈക്ക് യാത്ര. തന്റെ യാത്രയോട് അനുബന്ധിച്ച് നിരവധി ചിത്രങ്ങൾ മഞ്ജുവാര്യരും അജിത്തും ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നത് . നിമിഷനേരങ്ങൾ കൊണ്ടാണ് ആരാധകർ താരങ്ങളുടെ വിശേഷങ്ങൾ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറലാക്കുകയും ചെയ്തത്. എന്നാൽ ഇപ്പോൾ ഏറെ വൈറലായിരിക്കുന്നത് മറ്റൊരു പ്രധാന വാർത്തയാണ്.

   

ഈയടുത്ത് നമ്മുടെ നാട്ടിൽ നിന്ന് കുറച്ചു യുവാക്കൾ ലഡാക്കിലേക്ക് യാത്ര പോയിരുന്നത്. അപ്രതീക്ഷിതമായ യാത്രയുടെ ഇടയിൽ അവരുടെ ബൈക്കിന്റെ ടയർ പഞ്ചറായി ആകെ പെട്ട അവസ്ഥയിലായി നിൽക്കുന്ന സമയത്താണ് യുവാക്കളെ ഏറെ ഞെട്ടിപ്പിച്ചുകൊണ്ട് അവിടേക്ക് രക്ഷകനായി ഒരാൾ എത്തുന്നത്. അത് മറ്റാരുമില്ല നമ്മുടെ സ്വന്തം അജിത്ത് തന്നെയാണ്. ലഡാക്കിലേക്ക് യാത്ര പോകുന്നതാരം വഴിയരികിൽ രണ്ട് യുവാക്കൾ ടയർ പഞ്ചറായി നിൽക്കുന്നത് കണ്ടു. നിരവധി ആളുകളെ യുവാക്കൾ സഹായം ചോദിച്ചു നിന്നിരുന്നു എന്നാൽ ആരും തന്നെ അവരുടെ അടുക്കൽ എത്തിയില്ല.

ഹെൽമെറ്റ് ധരിച്ച് വണ്ടി നിർത്തുകയും യുവാക്കളുടെ അടുത്തേക്ക് എത്തുകയും ചെയ്തു. നിങ്ങളുടെ കൈവശം കംപ്രസ്സർ ഉണ്ടോ എന്നായിരുന്നു യുവാവ് ആദ്യം തിരക്കിയത്. ഇല്ല എന്നായിരുന്നു മറുപടി. പിന്നിൽ കാർ വരുന്നുണ്ട് എന്ന് അതിൽ കംപ്രഷൻ ഉണ്ട് എന്നും റൈഡർപറഞ്ഞു. എല്ലാവരും പിന്നിൽ വരുന്ന കാറിനു കാത്തിരിപ്പ് തുടങ്ങി. നിങൾ എവിടുന്നാണ് വരുന്നത് എന്നിങ്ങനെ നിരവധി ഇവർ സംസാരിക്കുകയും ചെയ്തു ഇതിനിടയിലാണ് ഹെൽമറ്റ് ഊരി സ്വയം പരിചയപ്പെടുത്തിയത്. അപ്പോഴാണ് ഞങ്ങളെ സഹായിക്കാൻ വന്ന വ്യക്തി ആരാണെന്ന് അറിഞ്ഞ് ഞെട്ടുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട തല അജിത്ത് തന്നെയായിരുന്നു ആ രക്ഷകനായി എത്തിയത്. ലോകം അറിയപ്പെടുന്ന പ്രമുഖ നടനാണ് എന്ന യാതൊരു ജാഡയും ഇല്ലാതെ സഹായിക്കുവാൻ എത്തിയ അജിത്തിനെ നിരവധി അഭിനന്ദനങ്ങൾ നേരുകയാണ് ആരാധകർ. യുവാക്കളുടെ വാഹനം റിപ്പയർ ചെയ്തതിനുശേഷം ഒപ്പം ചായയും കുടിച്ചാണ് അജിത്ത് അവിടുന്ന് മടങ്ങിയത്. താരം ചെയ്ത ഈ വലിയ കാര്യം സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു കവിയുകയാണ്. അനേകം ആരാധകരാണ് അജിത്തിന് അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *