തീ ഫുള്ളിൽ കത്തിച്ചാലും പാല് തിളച്ച് പൊന്തി പോവുകയില്ല!! ഇനി പാൽ തിളപ്പിക്കുബോൾ എങ്ങോട്ടാണെങ്കിലും നിങ്ങൾക്ക് നീങ്ങാം.

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമാകുന്ന ടിപ്സുകളുമായാണ് എത്തിയിരിക്കുന്നത്. പാലൊക്കെ തിളപ്പിക്കുവാനായി അടുപ്പത്ത് വയ്ക്കുന്ന സമയത്ത് പെട്ടെന്ന് തിളച്ച് പൊന്തി പുറത്തേക്ക് പോകാറുണ്ട്. അങ്ങനെ തിളച്ച് പുറത്തേക്ക് പോകാതിരിക്കാൻ വേണ്ടി ഒരു മരത്തിന്റെ ചട്ടകം തിളപ്പിക്കുന്ന പാത്രത്തിന്റെ മുകളിൽ വയ്ക്കാവുന്നതാണ്. ഹൈ ഫ്ലെയ്മിൽ തീ കത്തിച്ച് പാല് തിളപ്പിക്കുകയാണെങ്കിൽ പോലും മരത്തിന്റെ ചട്ടകം ഈ പത്രത്തിന്റെ മുകളിൽ ഉണ്ടെങ്കിൽ പാല് തിളച്ചു പൊന്തി പുറത്തേക്ക് പോവുകയില്ല.

   

ഇനിയിപ്പോൾ നിങ്ങൾക്ക് ചട്ടകം വെക്കാൻ താല്പര്യമില്ല എങ്കിൽ ലോ ഫ്ലെയിമിൽ പാല് തിളപ്പിച്ചാലും മതി. ഇങ്ങനെ ചെയുമ്പോൾ പൽ പാത്രത്തിനുള്ളിൽ കിടന്നു മാത്രമേ തിളക്കുകയുള്ളൂ പുറത്തേക്ക് ഒന്നും പോകുകയില്ല. അതുപോലെതന്നെ കറികൾ എല്ലാം ഉണ്ടാക്കി കഴിയുമ്പോൾ ബാക്കി നാളികേരം വരാറുണ്ട്. ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാകുമ്പോൾ സാധാരണ നമ്മൾ സൂക്ഷിച്ചു വയ്ക്കാറ് ഫ്രിഡ്ജിലാണ്. എന്നാൽ കുറെ നാളുകൾ ആകുമ്പോൾ ഒരു കളർ വന്ന് കേടാകാറുണ്ട്. അങ്ങനെ നാശമാവാതിരിക്കാൻ വേണ്ടി ഒരല്പം തേങ്ങ മുറിക്കുള്ളിൽ ഉപ്പ് പുരട്ടി വെച്ചാൽ മതി. എത്ര ദിവസം കഴിഞ്ഞാലും തേങ്ങ കേടുകൂടാതെ ഫ്രിഡ്ജിൽ സൂക്ഷിച്ചുവയ്ക്കാവുന്നതാണ്.

ഫ്രിഡ്ജ് നമ്മൾ വൃത്തിയാക്കുവാനായി വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു ടിപ്സ് ആണ് ഇനി പറയുന്നത്. മീനും ചിക്കനും ഒക്കെ വയ്ക്കുമ്പോൾ ആ ഒരു വെള്ളമൊക്കെ ഫ്രീസറിൽ കാണാറുണ്ട്. അത്തരത്തിൽ ഒന്നും ആവാതിരിക്കാൻ വേണ്ടി നമുക്ക് ചെയ്യാൻ സാധിക്കുന്ന ഈസി മെത്തേഡ് ആണ് പറയുന്നത്. അതിനായി ആവശ്യമായി വരുന്നത് ഫോയിൽ പേപ്പറാണ്. ഫോയിൽ പേപ്പർ ഇല്ലായെങ്കിൽ ഒരു സാധാ പ്ലാസ്റ്റിക് കവർ എടുത്താലും മതി. കവറിന്റെ നാല് ഭാഗവും കട്ട് ചെയ്ത് എടുത്ത് കവർ ഫ്രീസറിൽ നിർത്തിവയ്ക്കാം.

ഈ പേപ്പർ ഉള്ളതുകൊണ്ട് തന്നെ ഫ്രീസറിനകത്ത് ഫിഷിൽ നിന്നുള്ള വെള്ളം ഒന്നും ആകില്ല. സാധാരണ വീടുകളിലും പഞ്ചസാര പാത്രത്തിൽ ഉറുമ്പ് കാണാറുണ്ട്. പഞ്ചസാരയിൽ ഇനി ഉറുമ്പ് കയറാതിരിക്കാനായി വേണ്ടത് നാലോ അഞ്ചോ ഗ്രാമ്പു പഞ്ചസാരയിലേക്ക് ഇട്ടു കൊടുത്താൽ മതി. ഗ്രാമ്പുവിന്റെ മണം കാരണം ഉറൂബുകൾ എല്ലാം പാത്രത്തിൽ നിന്നും പുറത്തു പോകും. ഇത്തരത്തിൽ അടുക്കളയിൽ ഒരുപാട് ഉപകാരപ്രദമാകുന്ന ടിപ്സുകളാണ് ഇവയെല്ലാം. തീർച്ചയായും നിങ്ങൾക്ക് ഇത് ഉപകാരപ്പെടും. മേൽപ്പറഞ്ഞ ടിപ്സുകൾ ചെയ്തു നോക്കി നിങ്ങൾക്ക് സഹായികമായി എങ്കിൽ കമന്റ് അറിയിക്കാൻ മറക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *