വെറും രണ്ട് ചേരുവകൾ ഉപയോഗിച്ച് വായിലിട്ടാൽ അലിഞ്ഞു പോകുന്ന അടിപൊളി പലഹാരം.. ഒരിക്കിൽ കഴിച്ചാൽ വീടും കഴിക്കുവാൻ തോന്നിപ്പിക്കുന്ന കിടിലൻ ഐറ്റം.

വെറും മൂന്ന് നാല് ചേരുവകൾ മാത്രം ഉപയോഗിച്ച് ഉണ്ടാക്കാൻ സാധിക്കുന്ന അടിപൊളി പലഹാരത്തിന്റെ റെസിപ്പിയുമായാണ് എത്തിയിരിക്കുന്നത്. നല്ല ഹെൽത്തി ആയിട്ടുള്ള പലഹാരം കൂടിയാണ് ഇത്. കുട്ടികൾക്ക് ആണെങ്കിലും മുതിർന്നവർക്കാണെങ്കിലും ഒരേപോലെ ഇഷ്ടപ്പെടുന്ന ഒരു സ്വീറ്റ് റെസിപ്പി. ഈയൊരു സ്വീറ്റ് ഹൽവ തയ്യാറാക്കുവാനായി ആദ്യം വേണ്ടത് ഒരു കപ്പ് അളവിൽ റാഗിയാണ്. ഒരു കപ്പ് എന്ന് പറയുമ്പോൾ 200ഗ്രാം. ഇനി ഈ റാഗി നല്ലതവണ മൂന്നാല് പ്രാവശ്യം കഴുകിയെടുക്കാം ശേഷം 8 മണിക്കൂർ നേരം കുതിർത്തുവാൻ വയ്ക്കുക.

   

കുതിർന്ന് കഴിഞ്ഞ് മിക്സിയുടെ ജാറിൽ ഇട്ട് 250 എംഎൽ വെള്ളം ചേർത്ത് നല്ലപോലെ അടിച്ചെടുക്കാം. അടിച്ചെടുത്ത പാല് ഒരു അരിപ്പ വെച്ച് തരി ഒന്നും വീഴാതെ അരിച്ചെടുക്കാവുന്നതാണ്. ആദ്യത്തെ പ്രാവശ്യം പാലെല്ലാം അരിച്ചെടുത്തതിനു ശേഷം ഒന്നുകൂടി മിക്സിയിലിട്ട് അടിച്ചെടുക്കാവുന്നതാണ് അടിച്ചെടുത്ത് പാല് എടുക്കാവുന്നതാണ്. ഇനി രണ്ട് കപ്പ് അളവിൽ തേങ്ങ പാകത്തിന് വെള്ളം ഒഴിച്ച് മിക്സിയിൽ അടിച്ചെടുക്കുക. ശേഷം അരിപ്പ വച്ച് എടുക്കാവുന്നതാണ്.

ഇനി ഒന്നര കപ്പ് അളവിൽ ശർക്കര ചെറുതായി പൊടിച്ചെടുത്തത് ഒരു പാത്രത്തിൽ ഇടുക അതില് അര കപ്പ് വെള്ളം ഒഴിച്ച് ശർക്കര നന്നായി ഉരുക്കി എടുക്കാവുന്നതാണ്. ഇനി റാഗി പാല് എല്ലാം ഒന്നിച്ച് ഒരു ചട്ടിയിലേക്ക് ഒഴിച്ചു വയ്ക്കുക. അതിലേക്ക് തേങ്ങാപ്പാലും ഒഴിക്കാം. നേരത്തെ ഉരുക്കിവെച്ച ശർക്കര പാനീയം ചൂടാറി കഴിഞ്ഞാൽ ഈ പാലിലേക്ക് ചേർക്കാം. തീ ഓണാക്കി കൊടുത്ത് ഒരു മീഡിയം റ്റു ഫ്ലായിമിൽ കുറുക്കിയെടുക്കാവുന്നതാണ്. നല്ല രീതിയിൽ കുറുകി വന്നതിനുശേഷം ഇടയ്ക്കിടക്കായി മൊത്തം അഞ്ച് ടേബിൾ സ്പൂൺ നെയ്യ് അതിലേക്ക് നെയ്യ് ഒഴിച്ച് കൊടുക്കുക.

ഒരു ടീസ്പൂൺ ഏലക്ക പൊടിയും ഉപ്പും ഇതിലെ ചേർക്കാവുന്നതാണ്. നല്ലവണ്ണം കുറുകി വന്നതിനുശേഷം തീ ഓഫ് ചെയ്ത് മറ്റൊരു പാത്രത്തിൽ അല്പം നെയ്യ് പുരട്ടി അതിലേക്ക് ഹലുവ മിക്സ് ഒഴിച്ചു വയ്ക്കാവുന്നതാണ്. നാലുമണിക്കൂർ നേരം കഴിഞ്ഞപ്പോൾ തന്നെ ഇത് നല്ല രീതിയിൽ ഉറച്ച് വന്നിട്ടുണ്ടാകും ശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കാം. നല്ല ടേസ്റ്റി ആയിട്ടുള്ള റാഗി ഹലുവ റെഡിയായി കഴിഞ്ഞു. ഒരു തവണയെങ്കിലും നിങ്ങൾ ഉണ്ടാക്കി നോക്കൂ ഈ ഒരു റാഗി ഹലുവ തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *