ഏകാദശി നാളിൽ സർവൈശ്വര്യം ഉണ്ടാക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തെന്ന് നിങ്ങൾക്കറിയാമോ?

സ്വർഗ്ഗവാതിൽ ഏകാദശി അല്ലെങ്കിൽ വൈകുണ്ഠ ഏകാദശി ഓരോ വ്യക്തിയുടെയും ജീവിതത്തിൽ വളരെ സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ്. ഏകാദശി എടുക്കുന്നത് സർവൈശ്വര്യത്തിനും സർവ്വ സമ്പന്നത ക്കും വേണ്ടിയാണ്. നമ്മുടെ ജീവിതത്തിൽ വന്നുപോയിട്ടുള്ള എല്ലാ തെറ്റുകൾക്കും കുറ്റങ്ങൾക്കും പരിഹാരമായി നാമോരോരുത്തരും ഏകാദശി വ്രതം എടുക്കുന്നതുമൂലം നമ്മളുടെ ജീവിതത്തിൽ വളരെ വലിയ ഉന്നതിയും ഉയർച്ചയും വന്നുചേരുന്നു.

   

ഇത്തരത്തിൽ വൈകുണ്ഠേശ്വരൻ അതായത് മഹാവിഷ്ണു മഹാലക്ഷ്മിയുടെ അടുത്ത് നിന്ന് അതായത് വൈകുണ്ടത്തിൽ നിന്ന് ഭൂമിയിലേക്ക് ഇറങ്ങിവരുന്ന ദിവസത്തെയാണ് സ്വർഗ്ഗവാതിൽ ഏകാദശി എന്ന് പറയുന്നത്. ഇത്തരത്തിൽ ഈ ദിവസം നമുക്ക് ഏറെ അനുഗ്രഹം ഉണ്ട് എങ്കിൽ നമ്മുടെ വീടുകളിലും നമ്മുടെ ശരീരത്തിലുമായി പല ലക്ഷണങ്ങളും കാണിച്ചുതരുന്നതാണ്. ഇത്തരത്തിൽ നമ്മളുടെ വീടുകളിൽ അപ്രതീക്ഷിതമായി പാൽ തിളച്ചു പോവുകയാണ്.

എങ്കിൽ അത് സർവൈശ്വര്യം വിളിച്ചോതുന്നതും നമ്മുടെ വീടുകളിൽ വിഷ്ണു ദേവൻറെ സാന്നിധ്യം അറിയിക്കുന്ന ഒന്നുകൂടി ആണിത്. കൂടാതെ നമ്മുടെ വീടിനും പരിസരത്തും ചുറ്റുപാടിലുമായി ഉപ്പൻ വരുന്നതും ഉപ്പന്റെ ശബ്ദം എവിടെ നിന്നെങ്കിലും കേൾക്കുന്നതും വിളക്ക് വയ്ക്കുന്ന സമയത്ത് പ്രത്യേകമായി ഉപ്പൻ പ്രത്യക്ഷപ്പെടുന്നതും ശബ്ദിക്കുന്നതും എല്ലാം മറ്റൊരു ശുഭലക്ഷണമാണ്. ക്ഷേത്രത്തിൽ നാം ദർശനം നടത്തുമ്പോൾ അവിടെനിന്ന് ലഭിക്കുന്ന പ്രസാദത്തിൽ മൂന്ന് ഇതളുള്ള.

തുളസിയില അതായത് തുളസിത്തണ്ട് ലഭിക്കുന്നതും മഞ്ഞപ്പൂക്കൾ പ്രസാദത്തിൽ നിന്ന് ലഭിക്കുന്നതും വളരെ പ്രധാനപ്പെട്ട ഒരു ലക്ഷണമാണ്. ഇത്തരത്തിൽ ലഭിക്കുന്ന മഞ്ഞപ്പൂക്കൾ വീടുകളിൽ കൊണ്ടുവന്ന് നിങ്ങളുടെ പൂജാമുറിയിൽ വയ്ക്കുകയും മൂന്ന് ദിവസത്തിന് ശേഷം അത് എടുത്തു കളയും ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. കൂടാതെ അപ്രതീക്ഷിതമായി നമ്മുടെ വീടുകളിലും കൈകളിലും പണം വന്നുചേരുന്നതും വളരെ വലിയ ഒരു ലക്ഷണമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.