കുടുംബ ഐശ്വര്യം ഉണ്ടാകാനായി വെച്ചുപിടിപ്പിക്കേണ്ട സസ്യങ്ങൾ ഏതെല്ലാം എന്നറിയണ്ടേ…

നാം ഏവരും വീടുകളിൽ ചെടികൾ വച്ച് പിടിപ്പിക്കുന്നവരാണ്. ഒരു വീടായാൽ ആ വീടിനെ വളരെയേറെ മാറ്റുകൂട്ടുന്ന ഒന്നാണ് അവിടെയുള്ള പൂന്തോട്ടം. പൂന്തോട്ടത്തിൽ നാം പലതരത്തിലുള്ള ചെടികളും പിടിപ്പിക്കുന്നു. പൂക്കൾ ഉള്ളതും ഇല്ലാത്തതുമായ ചെടികൾ പൂന്തോട്ടത്തിന്റെ മോഡി പിടിപ്പിക്കുന്നതിന് വേണ്ടി നാം ഉപയോഗിക്കാറുണ്ട്. നമ്മുടെ വീട്ടിൽ നാം അറിഞ്ഞും അറിയാതെയും വെച്ചുപിടിപ്പിക്കുന്ന ചില സസ്യങ്ങൾ നമ്മുടെ വീടിനെ ഐശ്വര്യം പ്രദാനം ചെയ്യുന്നവയാണ്. ഇത്തരത്തിൽ നിങ്ങളുടെ വീടിനെ ഗുണകരമായ സസ്യങ്ങൾ ഏതെല്ലാം എന്ന് നമുക്ക് നോക്കാം.

   

ഇത്തരത്തിൽ നിങ്ങൾ നിങ്ങളുടെ വീടുകളിൽ ഒരു തുളസി വയ്ക്കുന്നത് വളരെ ശുഭകരമായ കാര്യമാണ്. ഏത് ദിക്കിലാണ് നിങ്ങൾ തുളസി വെക്കേണ്ടത് എന്ന് നിങ്ങൾക്കറിയാമോ? വീടിൻറെ വടക്കോ കിഴക്കോ വടക്ക് കിഴക്കോ ആയുള്ള ഭാഗത്ത് തുളസി വെക്കുന്നതാണ് ഏറ്റവും ഉത്തമം. തുളസിയോടൊപ്പം ഒരു മഞ്ഞൾ ചെടി കൂടി വച്ചു പിടിപ്പിക്കുന്നത് ഏറെ ശുഭകരമാണ്. മറ്റൊരു നല്ല ചെടിയാണ് തുളസിക്കൊപ്പം ശംഖുപുഷ്പം വെക്കുന്നത്.

അത് വെളുത്തതോ നീലയോ ആകാം. തുളസിക്കൊപ്പം ശങ്കുപുഷ്പം ഏതു നിറം ആയാലും വച്ചു പിടിപ്പിക്കുന്നത് വീട്ടിൽ വളരെയധികം മാറ്റങ്ങൾക്ക് കാരണമാകുന്നു. കൂടാതെ ഇത് ഏറെ ഗുണകരവുമാണ്. തുളസിയും മഞ്ഞളും വയ്ക്കുന്നതുപോലെ തന്നെ തുളസിയും ശങ്കുപുഷ്പവും വയ്ക്കുമ്പോഴും ദിശ നാം നോക്കേണ്ടതുണ്ട്. വടക്കോ കിഴക്കോ അതുമല്ലെങ്കിൽ വടക്കുകിഴക്കോ ആയി ഇത്തരത്തിൽ തുളസിയും ശങ്കുപുഷ്പവും വയ്ക്കുന്നതാണ് ഏറ്റവും ശുഭകരം.

വീട്ടിൽ നടക്കാത്ത പല കാര്യങ്ങളും നടന്നു കിട്ടുന്നതിന് ഇത് സഹായം സഹായകമാകുന്നു. കൂടാതെ വീട്ടിൽ കറുക ഉണ്ടാകുന്നത് വളരെ നല്ലതാണ്. ഗണപതി ഭഗവാനെ ഏറ്റവും പ്രിയപ്പെട്ട ഒന്നുതന്നെയാണ് കറുകമാല. അതുകൊണ്ട് നമ്മളുടെ വീടുകളിൽ കറുക ഉണ്ടാകുന്നത് ഐശ്വര്യം കൊണ്ടുവരുന്നു. എന്നാൽ കറുക പറിച്ചു നടാൻ പാടുള്ളതല്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.