കുമാരി കാണാൻ മറക്കരുത് കേട്ടോ!! താരത്തിന്റെ ഓർമ്മപ്പെടുത്തൽ കേട്ട് പൊട്ടിച്ചിരിച്ച് നിവിനും കൂട്ടുകാരും. | Don’t Forget To Watch Kumari Aishwarya’s Words Went Viral.

Don’t Forget To Watch Kumari Aishwarya’s Words Went Viral : മലയാള സിനിമയിൽ ഒട്ടേറെത്തിളങ്ങിയ താരമാണ് മാളവിക ശ്രീനാഥ്. വളരെ കുറഞ്ഞ കാലഘട്ടങ്ങൾ കൊണ്ട് തന്നെ മലയാളികളുടെ പ്രിയമായി മാറുകയായിരുന്നു ഈ താരം. 2021ൽ പുറത്തിറങ്ങിയ “മധുരം” എന്ന ചിത്രത്തിലൂടെയാണ് താരം പ്രധാന കഥാപാത്ര വേഷം അവതരിപ്പിച്ച് തുടങ്ങിയത്. മലയാളി പ്രേക്ഷകരുടെ ഇഷ്ട താരത്തിന്റെ ഓരോ വിശേഷങ്ങളും നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് താരം ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച് എത്തിയിരിക്കുന്ന വീഡിയോയാണ്.

   

റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ ഒരുക്കുന്ന പുതിയ ചിത്രമാണ് സാറ്റർഡേ നൈറ്റ്. ചിത്രത്തിൽ പ്രധാന വേഷം കുറിക്കുന്നത് നിവിൻ പോളി, സൈജു കുറിപ്പ്, അജു വർഗീസ്, സിജു സാനിയ, ഗ്രേസ് ആന്റണി എന്നിവരാണ്. ഈ വരുന്ന നവംബർ നാലാം തീയതി പുറത്തിറങ്ങാൻ പോകുന്ന ചിത്രത്തിന്റെ തിരക്കിലാണ് താരങ്ങളെല്ലാം. ദുബായ് മോളിൽ വച്ച് എടുത്ത താരങ്ങളുടെ വീഡിയോയാണ് ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാം പേജിൽ ചിത്രത്തിലെ നായികയായ മാളവിക ശ്രീനാഥ് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇപ്പോൾ ഏറെ വൈറലായി മാറിയിരിക്കുന്നത്.

വീഡിയോയിലൂടെ ആരാധകർ പൊട്ടിച്ചിരിയുടെ ആഹ്ലാദമായി മാറിയിരിക്കുകയാണ്. അനേകം രസകരമായ കമന്റുകൾ തന്നെയാണ് വീഡിയോയ്ക്ക് താഴെ കടന്നുവരുന്നത്. “വീഡിയോയിൽ നിവിൻപോളി,സിജു വിൽസൺ, സൈജുകുറിപ്പ് എന്നിവർക്ക് ഒപ്പം ഐശ്വര്യ ലക്ഷ്മിയും മാളവികയും ഒരുമിച്ച് ആരാധകരോട് പറയുകയാണ് നമ്പർ നാലിന് സാറ്റർഡേ നൈറ്റ് കാണണമെന്ന്. അതിനിടയിലാണ് ഐശ്വര്യ വേണമെങ്കിൽ കുമാരിയെയും കൂടി കണ്ടോളൂ തിയേറ്ററിനെ തൊട്ടപ്പുറത്ത് തന്നെയുണ്ട് എന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുന്നത്”.

ഐശ്വര്യ തന്റെ സോഷ്യൽ മീഡിയയിലൂടെ ഈയൊരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. തങ്ങളുടെ വീഡിയോയ്ക്ക് താഴെ അനേകം കമന്റുകൾ തന്നെയാണ് കടന്നുവരുന്നത് എന്തായാലും എത്ര വലിയ തിരക്കുകൾ ആണെങ്കിലും അത് മാറ്റിവെച്ച് ഈ സിനിമ കണ്ടിരിക്കും എന്നാണ് ആരാധകരുടെ മറുപടി. നിർമ്മൽ സഹദേവന്റെ സംവിധാനത്തിൽ സുപ്രിയമേനോൻ നേതൃത്വം നൽകുന്ന പൃഥ്വിരാജ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രവുമാണ് കുമാരി. ചിത്രത്തിൽ പ്രധാന കഥാപാത്രമായി കടന്നെത്തുന്നത് സുരഭി ലക്ഷ്മി, സ്വാസിക, തൻ വി റാം എന്നിവരാണ്. പൊട്ടിച്ചിരിയോടെ കാഹളമായി മാറിയ ഈ വീഡിയോയ്ക്ക് പിന്നിൽ അനേകം രസകരമായ മറുപടികൾ തന്നെയാണ് കടന്നുവരുന്നത്.

 

View this post on Instagram

 

A post shared by Aishwarya Lekshmi (@aishu__)

Leave a Reply

Your email address will not be published. Required fields are marked *