വളരെ എളുപ്പത്തിൽ അരിപ്പൊടി വച്ച് തയ്യാറാക്കി എടുക്കുവാൻ സാധിക്കുന്ന ഒരു കിടുക്കാച്ചി ചായ കടി… ഉണ്ടാക്കി നോക്കാൻ മറക്കല്ലേ. | Rice Flour Vada.

Rice Flour Vada : നല്ല സ്വാദോട് കൂടിയുള്ള ഒരു ഈവനിംഗ് സ്നാക്സിന്റെ റെസിപ്പി ആണ് ഇന്ന് നിങ്ങളും ആയി പങ്കുവെക്കുന്നത്. ഈ സ്നാക്സിന്റെ പ്രത്യേകത എന്ന് പറയുന്നത് അരിപൊടി ഉപയോഗിച്ച് വട തയാറാക്കുന്നു എന്നാണ്. ഈ ഒരു വട ഉണ്ടാക്കിയെടുക്കാൻ വറുത്തതോ വറുക്കാത്ത അരിപൊടിയോ ഉപയോഗിച്ച് ചെയാവുന്നതാണ്. അപ്പോൾ എങ്ങനെയാണ് ഈ ഒരു അരിപ്പൊടി വെച്ച് വട തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അപ്പോൾ ആദ്യം തന്നെ ഒരു കപ്പ് അരിപ്പൊടി എടുക്കുക.

   

ഒരു കപ്പോളം തൈരും കൂടി എടുക്കാം. ശേഷം ആവശ്യമായി വരുന്നത് സബോള, പച്ചമുളക്, ഇഞ്ചി, മല്ലിയില, കുരുമുളക് എന്നിവയാണ്. അരിപ്പൊടി ഒരു ബൗളിലേക്ക് ചേർക്കാം ശേഷം അര കപ്പ് തൈരും ചേർക്കാം. എന്നിവ ചേർത്ത് അതിലേക്ക് അരക്കപ്പോളം വെള്ളവും ഒഴിച്ച് നല്ലതുപോലെ യോജിപ്പിച്ച് എടുക്കാവുന്നതാണ്. ഇനിഇതിലേക്ക് ഒരല്പം ഉപ്പും കൂടിയും വിതറി കൊടുക്കണം.

ശേഷം അടുപ്പത്ത് വെച്ച് ഒന്ന് കുറുക്കിയെടുക്കാവുന്നതാണ്. കുറുക്കിയടുത്തതിനു ശേഷം ഇതിലേക്ക് ബാക്കിയുള്ള ഇൻഗ്രീഡിയൻസ് കൂടിയും ചേർക്കാം. എന്നിട്ട് ഇത് കൈകൊണ്ട് നന്നായി കുഴച്ച് എടുക്കാം. ഇനി ഇത് ചെറിയ ബോള്‍സ് ആക്കി എടുത്ത്‌ വടയുടെ ഷേയിപ്പ് ആക്കി എണ്ണയിലിട്ട് പൊരിച്ച് എടുക്കാവുന്നതാണ്. നല്ല ടേസ്റ്റ് കൂടുതലുള്ള ക്രിസ്പിയായുള്ള നാലുമണി പലഹാരം റെഡിയായി കഴിഞ്ഞു.

നല്ല ടേസ്റ്റോട് കൂടിയുള്ള ഒരു പലഹാരം തന്നെയാണ് ഇത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന പലഹാരം ഉണ്ടാക്കി നോക്കാൻ മറക്കല്ലേ കേട്ടോ. നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടി അറിയിക്കണേ പലഹാരം തയ്യാറാക്കാനുള്ള കൂടുതൽ വിവരങ്ങൾ അറിയുവാനായി വീഡിയോ കണ്ടു നോക്കൂ. Credit : Mia kitchen

Leave a Reply

Your email address will not be published. Required fields are marked *