നിങ്ങളുടെ വീടുകളിൽ ഉപ്പനെ ഇത്തരത്തിൽ കാണാറുണ്ടോ? എങ്കിൽ ഇതു ശ്രദ്ധിക്കൂ…

നമ്മുടെ വീടിന്റെ പരിസരത്തും ചുറ്റുമുള്ള പ്രദേശങ്ങളിലുമായി പലപ്പോഴും നാം കാണപ്പെടാറുള്ള ഒരു പക്ഷിയാണ് ഉപ്പൻ. ചില ഇടങ്ങളിൽ ഉപ്പനെ ചെമ്പോത്ത് എന്നും പറയപ്പെടാറുണ്ട്. ഈ പക്ഷി നിമിത്ത ശാസ്ത്രത്തിൽ ഏറ്റവും അധികം പ്രാധാന്യം കൽപ്പിക്കുന്ന ഒന്നുതന്നെയാണ്. ഈ പക്ഷിയെ കാണുന്നതിനെ ശുഭ ദർശനം ആയിട്ടാണ് നിമിത്ത പുരാണത്തിൽ പറയുന്നത്. ഏറെ ഭാഗ്യം കൊണ്ടുവരുന്ന ഒരു പക്ഷിയാണ് ഇത് എന്നാണ് പറയപ്പെടുന്നത്. ഇത് നിങ്ങളുടെ വീടിന്റെ പരിസരത്തോ വീടിനടുത്തായോ കൂടുവയ്ക്കുന്നത്.

   

നാം കാണുകയാണെങ്കിൽ അല്ലെങ്കിൽ ഈ പക്ഷിയുടെ കൂടെ തന്നെ നാം കാണുകയാണെങ്കിൽ അത് ഏറെ ഭാഗ്യമായിട്ടാണ് പറയപ്പെടുന്നത്. ഉപ്പന്റെ കൂടിനകത്ത് അതിപ്രധാനപ്പെട്ട നീലക്കൊടുവേലി ഉണ്ടായിരിക്കും എന്നാണ് പറയപ്പെടുന്നത്. ദിശകൾക്കും ഏറെ പ്രത്യേകതയുണ്ട്. കിഴക്കുഭാഗത്ത് ആയിട്ടാണ് കൂട് കാണുന്നത് എങ്കിൽ ഭാഗ്യം ഉണ്ടായിരിക്കുകയും ഉയർച്ച കൈവരിക്കുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്. നമ്മുടെ വീടിനടുത്തായി തന്നെ കൂട് വേണമെന്നില്ല.

എവിടെയായാലും നാം കൂട് കാണുന്നത് തന്നെ വളരെയധികം ഭാഗ്യം തന്നെയാണ്. കൂടാതെ വടക്കുഭാഗത്ത് ഉപ്പന്റെ കൂട് കാണുകയാണെങ്കിൽ ധനലാഭം ഉണ്ടാകും എന്നാണ് പറയുന്നത്. അപ്രതീക്ഷിതമായി തന്നെ ലാഭം ഉണ്ടാവുകയും ഭാഗ്യകുറികൾ വരെ അടിച്ചു കിട്ടുകയും ചെയ്യുന്ന ഒരു അവസരം തന്നെയാണ് ഇത്. എന്നാൽ തെക്ക് ഭാഗത്താണ് ഉപ്പന്റെ കൂട് കാണുന്നത് എങ്കിൽ ആരോഗ്യം വർദ്ധിക്കും എന്നാണ് പറയുന്നത്.

അതോടൊപ്പം തന്നെ രോഗാവസ്ഥകൾ എല്ലാം മാറി കിട്ടുകയും സന്തോഷം വർധിക്കുകയും ചെയ്യും. എന്നാൽ പടിഞ്ഞാറ് ഭാഗത്താണ് ഉപ്പന്റെ കൂട്കാ ണുന്നത് എങ്കിൽ കർമ്മരംഗത്ത് വളരെ വലിയ ഉയർച്ച ഉണ്ടാവുകയും വിദ്യാഭ്യാസമേഖലയിൽ വിദ്യാർത്ഥികൾക്ക് വിദ്യാവിജയം കൈവരിക്കാനായി സാധിക്കുകയും അതുവഴി ഏറെ സന്തോഷം ഉണ്ടാവുകയും ചെയ്യുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.