ഈ സസ്യം ഏതാണെന്ന് മനസ്സിലായോ… വിരശല്യം മുടിക്കൊഴിച്ചാൽ എന്നിങ്ങനെ അനേകം മരുന്നുകൾക്ക് പ്രധാനമാണ്; എങ്കിൽ പറയൂ ഈ സസ്യം ഏതാണെന്ന്.

കേരളത്തിൽ വ്യാപകമായി കണ്ടുവരുന്ന സസ്യമാണ് തുമ്പ. കേരളത്തിലെ ദേശീയ ഉത്സവമായ ഓണമായി ബന്ധം പുലർത്തി കൊണ്ടാണ് നാം പലരും തുമ്പപ്പൂവിനെ അറിയാറുള്ളത്. ആയുർവേദ ഔഷധങ്ങളിൽ തുമ്പയുടെ ഇലയും വേരും അനവധി മാറുകൾക്ക് ഉപയോഗിക്കാറുണ്ട്. കർക്കിടക വാവ് ബലി തുടങ്ങി മരണാനന്തര ക്രിയകൾക്ക് ഹൈന്ദവർ തുമ്പപ്പൂ ഉപയോഗിക്കുന്നു. തുമ്പപ്പ ഏറ്റവും പ്രശസ്തമായ ഉപയോഗം എന്ന് പറയുന്നത് അത്തപ്പൂക്കളത്തിൽ അലങ്കാരമായി കൊണ്ട് തന്നെയാണ്.

   

എന്നാൽ തുമ്പച്ചെടിയിൽ വിവിധ ഘട്ടങ്ങളിലുള്ള ഔഷധഗുണങ്ങൾ അടങ്ങിയിരിക്കുന്നു. കരിതുമ്പ, തുമ്പ, പെരുന്തുമ്പ എന്നിങ്ങനെ മൂന്ന് പ്രധാന തരത്തിലുള്ള തുമ്പകളാണ് കേരളത്തിൽ കണ്ടുവരുന്നത്. തുമ്പ പൂവ് ഒരുപിടി പറിച്ചിട്ട് വെള്ളത്തുണിയിൽ കെട്ടുക ഇത് പാലിലിട്ട് തിളപ്പിച്ച് കുട്ടികൾക്ക് കൊടുക്കുകയാണെങ്കിൽ കുട്ടികളിലെ വിരശല്ലത്തെ ഒഴിവാക്കുവാൻ വളരെയേറെ സഹായിക്കുന്നു. വയറുവേദനയ്ക്ക് വളരെയേറെ ഗുണം ചെയ്യുന്ന ഒരു ഔഷധക്കൂട്ട് തന്നെയാണ് തുമ്പപ്പൂ ഇട്ട് തിളപ്പിക്കുന്ന പാല്.

അതുപോലെതന്നെ തുമ്പയുടെ നീര് പാലിൽ മിക്സ് ചെയ്ത് കഴിക്കുകയാണെങ്കിൽ വയറുവേദന, ജലദോഷം, ചുമ എന്നിവയുള്ള അസുഖങ്ങൾ മാറുവാൻ ഈ ചെടിയുടെ നീര് വളരെയേറെ സഹായിക്ക പ്രഥമക്കുന്നു. തുമ്പയുടെ ഇല, കരിപ്പെട്ടി, അരി, ചുക്ക് എന്നിവ ചേർത്ത് കുറുക്കി കഴിക്കുകയാണെങ്കിൽ മുടികൊഴിച്ചിൽ മാറ്റുന്നത്തിനും മുടിയുടെ അനൗരോഗ്യത്തെ മുടിക്ക് തിളക്കവും ആരോഗ്യവും വർദ്ധിപ്പിക്കുന്നു.

അതുപോലെതന്നെ ശരീരത്തിൽ തേൾ, തേനീച്ച എന്നിവ കുത്തിയ ഭാഗത്ത് തുമ്പയുടെ ഇല അരച്ചു പുരട്ടുകയാണെങ്കിൽ വിഷാംശത്തെ ഒഴിപ്പിക്കുവാൻ സാധിക്കുന്നു. നേത്ര രോഗങ്ങൾക്ക് തുമ്പയുടെ ഇല അരച്ച് അതിന്റെ നീര് കണ്ണിൽ ഒഴിക്കുകയാണെങ്കിൽ വളരെയേറെ ഗുണം തന്നെയാണ് ചെയ്യുന്നത്. എന്നിങ്ങനെ ഒരുപാട് ഔഷധ കൂട്ടുകളിൽ വളരെയേറെ പങ്കാളിയായ ഒരു സസ്യ തന്നെയാണ് തുമ്പ. തുമ്പയെ കുറിച്ചുള്ള ഔഷധഗുണങ്ങൾ കൂടുതൽ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *