Do You know The Name Of This Plant : ഔഷധമായി ഉപയോഗിക്കുന്ന പത്ത് കേരളീയ നാട്ടു ചെടികളാണ് ദശപുഷ്പങ്ങൾ എന്ന് അറിയപ്പെടുന്നത്. പൂക്കൾ എന്നാണ് അറിയപ്പെടുന്നത് എങ്കിലും. ഇവയുടെ ഇലകൾക്കാണ് ഏറെ പ്രധാനം. കേരളത്തിലെ തൊടികളിൽ എങ്ങും കാണുന്ന ഈ 10 ചെടികൾക്കും നാട്ടുവൈദ്യങ്ങളിലും ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുണ്ട്. അതുപോലെതന്നെ ഇവയെല്ലാം മംഗള കാരികളായ ചെടികളാണ് എന്നാണ് വിശ്വാസം.
ഹൈന്ദവ ദൈവപൂജിക്കും സ്ത്രീകൾക്ക് തലയിൽ ചൂടുവാനും ദശപുഷ്പങ്ങൾ ഉപയോഗിക്കാറുണ്ട്. വീടുകളിൽ പഴയ തലമുറകൾ ദശപുഷ്പം നട്ടുവളർത്തിയിരുന്നു. പ്രത്യേകം പരിചരണം വേണ്ടാത്തവരാണ് ഇവയെല്ലാം. ആയുർവേദ കൂട്ടുകളിൽ ഒറ്റമൂലികളായി അറിയപ്പെടുന്ന ഇവയെല്ലാം ഇന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്.
ദശപുഷ്പങ്ങളിൽ പെട്ട ഒരു ചെടിയാണ് ചെറൂള. ഈ ചെടിയുടെ ഔഷധ ഉപയോഗങ്ങൾ ഏറെയാണ്. എല്ലായിടത്തും തന്നെ കാണപ്പെടുന്ന ഒരു കുറ്റി ചെടിയാണ് ചെറൂള. എന്ന മറ്റൊരു പേര് കൂടി ഇവക്ക് ഉണ്ട്. ശരീരത്തിലെ വിഷാംശങ്ങളെ പുറത്തുകളയുന്നതിനും വൃക്ക രോഗങ്ങൾ തടയുന്നതിനും ഏറെ ഫലപ്രദമാണ് ഇത്. രക്തസ്രാവം കൃമിശല്യം മൂത്രക്കല്ല് എന്നിവയ്ക്ക് ഇത് ഏറെ ഉത്തമമാണ്. മൂത്രശയ രോഗങ്ങൾക്ക് മരുന്നായി ഈ ചെടി ഉപയോഗിക്കാറുണ്ട്.
ഹൈന്ദവ മരണാനന്തര ചടങ്ങുകൾക്ക് ഈ ചെടി ഉപയോഗിച്ച് വരുന്നു. അതുകൊണ്ടുതന്നെയാണ് ഈ ചെടിയെ ബലി പൂവ് എന്ന പേരിൽ അറിയപ്പെടുന്നത്. ചെറൂള ഇട്ട് വെള്ളം തിളപ്പിച്ച് അത്തിൽ കുളിക്കുന്നത് ശരീരത്തിന്റെ വേദന അതുപോലെ തന്നെ നടുവേദന എന്നിവയ്ക്ക് പെട്ടെന്ന് ആശ്വാസം നൽകുവാൻ ഏറെ സഹായിക്കുന്നു. ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Easy Tips 4 U