തൊണ്ടയിൽ നിരന്തരമായി വേദന ശബ്ദമടച്ചൽ തുടങ്ങിയവ നിങ്ങളിൽ അനുഭവപ്പെടുന്നുണ്ടോ…? എങ്കിൽ ഒരുപക്ഷേ കാൻസറിന്റെ തുടക്കമായിരിക്കാം…

സർവ്വസാധാരണയായി പുരുഷന്മാരിലും സ്ത്രീകളിലും കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ് ഹെഡ്നൈക്ക് കാൻസർ. സാധാരണഗതിയിൽ ക്യാൻസർ കണ്ടുപിടിക്കുന്നത് നാവിൽ ഒരുപാട് നാൾ നീണ്ടുനിൽക്കുന്ന മുറിവുകളും തടിപ്പുകളും, അല്ലെങ്കിൽ ശബ്ദത്തിന് എന്തെങ്കിലും വ്യത്യാസങ്ങൾ ഉണ്ടാവുക, ശ്വാസ തടസ്സം, അല്ലെങ്കിൽ മൂക്കടപ്പ് തുടങ്ങിയ സിംറ്റംസ് ആയാണ്. ഇത്തരം ലക്ഷണങ്ങളിൽ നിങ്ങളിൽ ഉണ്ട് എങ്കിൽ അത് ഒരുപാട് നാൾ നീണ്ടുനിൽക്കുന്നതാണ് എങ്കിൽ അവയെ കാൻസർ എന്ന അസുഖം ആണോ എന്ന് സംശയിക്കേണ്ടതാണ്. മാത്രമല്ല എത്രയും പെട്ടെന്ന് ചികിത്സ സഹായം തേടേണ്ടതും അത്യാവശ്യമാണ്.

   

സാധാരണഗതിയിൽ ഹെഡ്നൈക്ക് കാൻസർ ബാധിക്കുന്നത് അമിതമായ രീതിയിൽ പുകവലിക്കുന്നവരിലും മദ്യപിക്കുന്നവരിലും ആണ്. അതുകൂടാതെ റേഡിയേഷന്റെ , എക്സ്പോഷറും, കുറെ നേരം വെയിലത്ത് ജോലി ചെയ്യുന്ന ആളുകൾ തുടങ്ങിയ വരിലാണ് ഹെഡ് കാൻസർ കണ്ടു വരാറുള്ളത്. കാൻസറിനെ പിടിപെട്ടാൽ സർജറിയും ശേഷം കീമോവും റേഡിയേഷനും ആണ് ഓപ്ഷൻസ്. ഓരോ ഭാഗത്ത് പിടിപെടുന്ന കാൻസറിനെ സംബന്ധിച്ച് സർജറിക്കും വ്യത്യാസങ്ങൾ ഉണ്ട്.

വായയിൽ വരുന്ന സർജറിയാണ് എങ്കിൽ സാധാരണഗതിയിൽ അസുഖം ബാധിച്ച ഭാഗം നീക്കം ചെയ്യണം അതിന്റെ കൂടെ തന്നെ കഴുത്തിൽ വരുന്ന കഴലകളെ കൂടിയും നീക്കം ചെയ്യണം. ക്യാൻസർ തൊണ്ടയിൽ ആണ് പിടിപെട്ടിരിക്കുന്നത് എങ്കിൽ എൻഡോസ്കോപ്പ് വഴി പല അസുഖങ്ങളെയും ലേസർ വച്ച് നീക്കം ചെയ്യാവുന്നതാണ്. ശേഷം മാത്രമേ കീമോ അല്ലെങ്കിൽ റേഡിയേഷൻന്റെ ആവശ്യം വരാറുള്ളൂ.

സർജറി ചെയ്യുവാൻ വേണ്ടിട്ട് ചെറിയൊരു മുറിവ് ചർമ്മത്തിൽ ഉണ്ടാക്കിയതിനുശേഷം ആണ് ഈ ഒരു സർജറി ചെയ്യുന്നത്. സാധാരണ ഗ്രന്ഥികളിൽ വരുന്ന ഇത്തരം അസുഖങ്ങളെ ലേസർ കൊണ്ട് തന്നെ മുഴുവനായി നീക്കം ചെയ്യുവാൻ സാധിക്കുന്നതാണ്. തൈറോയ്ഡ് ഗ്രന്ധിയിൽ മാത്രം ചില സമയത്ത് റേഡിയോഅയഡിൻ എന്ന് പറയുന്ന ട്രീറ്റ്മെന്റ് കൂടിയും വേണ്ടി വന്നേക്കാം. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *