വളരെ പൊതുവായി എല്ലാവരും നേരിടുന്ന ഒരു പ്രശ്നം തന്നെയാണ് ചൂടുകുരു. വേനൽക്കാലത്താണ് ചൂടുകുരു കൂടുതലായിട്ട് കണ്ടുവരുന്നത്. പക്ഷേ പൊള്ളുന്ന ഈ ചൂടിൽ ചർമ്മപ്രശ്നങ്ങളെ ഏറെ സൂക്ഷിക്കേണ്ടതായിട്ടുണ്ട്. ചൂട് കുരു ഉണ്ടാകുന്നതിന്റെ പ്രധാന കാരണം വിയർപ്പ് ഗ്രന്ഥിയിൽ നിന്നുള്ള ദ്യാരം അടയുന്നതാണ്. വെയിൽ കാലത്ത് വിയർപ്പ് മൂലം ദ്വാരങ്ങൾ അടയുകയും കുരുക്കൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.
ചൂട് കുരുവിനെ ഇലാതാക്കുവാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ചില കാര്യങ്ങൾ ഉണ്ട്. ചെറിയ കുട്ടികളിലാണ് കുരുക്കൾ പിടിപെടുന്നതെങ്കിൽ വിയർപ്പും ചൂടും കാരണം കുട്ടികൾക്ക് വാശി കൂടുകയും ഭക്ഷണം കഴിക്കാതിരിക്കുക പോലുള്ള പ്രശ്നങ്ങളൊക്കെ ഉണ്ടാവുകയും ചെയുന്നു. വിതറ കാരണം പ്രയാസം അനുഭവപ്പെടുന്ന ഈ ഒരു പ്രശ്നത്തെ എങ്ങനെ നമുക്ക് മറികടക്കാൻ ആകും എന്ന് നോക്കാം.
ഒറ്റ ദിവസം കൊണ്ട് തന്നെ ചൂടു കുരുവിനെ നീക്കം ചെയ്യുവാൻ ആയിട്ട് നമുടെ വീട്ടിലുള്ള വസ്തുക്കൾ തന്നെ ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ്. അതിനായിട്ട് പച്ച തേങ്ങയുടെ പാല് എടുക്കുക. വെള്ളം അധികം കൂട്ടാതെ നല്ല കട്ടിയോടെ വേണം പാല് അരച്ചെടുക്കുവാൻ. നിങ്ങളുടെ ചർമ്മത്തിൽ എവിടെയാണ് ചൂട് കുരുക്കൽ ള്ളത് എങ്കിൽ ആ ഭാഗത്ത് പാൽ പുരട്ടി കൊടുക്കാവുന്നതാണ്. ശേഷം ഒരു മണിക്കൂർ നേരം റെസ്റ്റിനായി വെക്കാം.
രാത്രിസമയയിൽ കിടക്കുമ്പോഴാണ് ചൂടുകുരു എന്ന പ്രശ്നം ഏറെ കൂടുതലായി കണ്ടുവരുന്നത്. അപ്പോൾ നമ്മൾ കിടക്കുന്നതിന് ഒരു രണ്ടു മണിക്കൂർ മുൻപ് ആയിരിക്കണം ഈ ഒരു പാക്ക് ഉപയോഗിക്കുവാൻ. ചെറിയ കുട്ടികൾക്കും മുതിർന്നവർക്കും വളരെ സർവ്വസാധാരണയായി ഉപയോഗിക്കുവാൻ സാധിക്കുന്ന നല്ലൊരു ഒറ്റമൂലി തന്നെയാണ് ഇത്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit : Kairali Health