കുട്ടികുറുമ്പിയെ മടിയിൽ ഇരുത്തി ദിവ്യ !! വൈറൽ ആയി ഇരുവരുടെയും ചിത്രങ്ങൾ.. | Actress Divya Unni And Daughter Viral Video.

Actress Divya Unni And Daughter Viral Video : ഒരുകാലത്ത് മലയാളസിനിമയിൽ തിളങ്ങി നിന്നിരുന്ന നടിയാണ് ദിവ്യ ഉണ്ണി. ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളിൽ നടി അഭിനയിച്ചു. സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു ദിവ്യ. ഇപ്പോൾ സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് താരം. സന്തോകരമായ കുടുംബജീവിതവുമായി മുന്നോട്ട് പോവുകയാണ് നടി. ഇപ്പോൾ ഇളയ മകൾ ഐശ്വര്യക്കൊപ്പമുള്ള ദിവ്യയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. കഴിഞ്ഞ നവരാത്രിയിൽ ദിവ്യയും മകൾ ഐശ്വര്യയും.

   

ക്ഷേത്രത്തിൽ നൃത്താർച്ചന നടത്തിയിരുന്നു. ഇതിന്റെ വീഡിയോ അന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോൾ അന്നത്തെ ചിത്രങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇളം പച്ച പട്ടുസാരിയുടുത്ത് തലയിൽ മുല്ലപ്പൂ ചൂടി ഇരിക്കുകയാണ് ദിവ്യ. മടിയിൽ മകൾ ഐശ്വര്യയും ഉണ്ട്. പട്ടുപാവാട ധരിച്ച് പുഞ്ചിരിക്കുന്ന മുഖത്തോടെ ആണ് മകളെ ചിത്രത്തിൽ കാണുന്നത്. ദിവ്യയുടെ ഒരു കയ്യിൽ ചിലങ്കയും ഉണ്ട്.

മറ്റൊരു ചിത്രത്തിൽ ക്ഷേത്രത്തിലെ നന്തിയുടെ ചെവിയിൽ രഹസ്യം പറയുന്ന ഇരുവരെയും കാണാൻ സാധിക്കും. അമ്മയുടെയും മകളുടെയും ഈ മനോഹരമായ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ഈ ചിത്രങ്ങൾ വൈറൽ ആയത്. സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും, മലയാളികൾക്ക് ഇപ്പോഴും ഇഷ്ടമാണ് ദിവ്യയെ. മലയാളത്തിലെ മുൻനിര നായകന്മാരോടൊപ്പം എല്ലാം നായികയായി ദിവ്യ അഭിയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് നടിയെ പിന്തുടരുന്നത്. 3 മക്കളാണ് ദിവ്യക്ക്. കൂട്ടത്തിൽ ഇളയ മകൾ ഐശ്വര്യയെ ഒരുപാട് ഇഷ്ടമാണ് നടിയുടെ ആരാധകർക്ക്. മകൾ ഒരു കുട്ടി കുറുമ്പി ആണെന്ന് ആണ് ആരാധകർ പറയുന്നത്. നടിയുടെയും കുടുംബത്തിന്റെയും എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ അമ്മയുടെയും മകളുടെയും മനോഹരമായ ഈ ചിത്രങ്ങളാണ് വൈറൽ ആയിരിക്കുന്നത്.

 

View this post on Instagram

 

A post shared by Divyaa Unni (@divyaaunni)

Leave a Reply

Your email address will not be published. Required fields are marked *