Try This Fish Curry With Grated Coconut : വളരെ എളുപ്പത്തിൽ തയ്യാറാക്കുവാൻ സാധിക്കുന്ന നല്ല സ്യാദോട് കൂടിയുള്ള തേങ്ങ അരച്ച മീൻ കറി എങ്ങനെയാണ് തയ്യാറാക്കി എടുക്കുക എന്ന് നോക്കാം. മീൻ കറി തയ്യാറാക്കി എടുക്കുവാൻ ആയിട്ട് നിങ്ങൾ എത്രയാണോ മീൻ എടുക്കുന്നത് എങ്കിൽ അത് എടുത്ത് നല്ല വൃത്തിയിൽ കഴുകി എടുക്കുക. മീൻ കറിയിൽ ചേർക്കുവാനായി അല്പം വാളംപുളിവെള്ളത്തിൽ കുതിർത്തി വെക്കുക.
പിന്നെ വേണ്ടത് ഒരു തക്കാളിയാണ്. ഇനി കറി എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. ഒന്നര കപ്പ് നാളികേരം മിക്സിയുടെ ജാറിലേക്ക് ഇട്ട് അതിലേക്ക് ചുവന്നുള്ളി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒന്നര ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ ഉലുവ കൂടെ വെള്ളവും കൂടിയും ഒഴിച്ച് ഇതൊന്ന് അരച്ച് എടുക്കാം. തേങ്ങ അരച്ച ഈ ഒരു അരപ്പ് മീൻ തയ്യാറാക്കിയെടുക്കുന്ന ഈ ഒരു ചട്ടിയിലേക്ക് ഒഴിച്ചു കൊടുക്കാം.
രണ്ട് കപ്പ് വെള്ളം കൂടിയും ഒഴിച്ച് കൊടുക്കാം. നമ്മൾ നേരത്തെ കുതിർത്തിവെച്ച പുളിയുടെ വെള്ളം ചേർത്ത് രണ്ട് പച്ചമുളകും കുറച്ച് കറിവേപ്പിലയും ഇട്ടുകൊടുത്ത ഇതൊന്നു തിളപ്പിച്ച് എടുക്കാം. അടച്ചുവെച്ച് നല്ല ഹൈ ഫ്ലെയിമിൽ ഇട്ട് തിളപ്പിക്കും. വിഷമത്തിലേക്ക് പാകത്തിനുള്ള ഉപ്പ് ചേർത്തു കൊടുക്കാവുന്നതാണ്.
ഇതിലേക്ക് മീൻ ചേർത്തു കൊടുക്കുക. ഇതിലേക്ക് തക്കാളി കൂടിയും ചേർത്തുകൊടുത്ത ഒരു നാലു മിനിറ്റ് നേരമെങ്കിലും ഈ ഒരു മീൻ നമുക്ക് തിളപ്പിച്ച് വേവിച്ചെടുക്കാം. വെന്ത് വരുന്നത് വരെ ഇതൊന്ന് അടച്ചുവെച്ച് തിളപ്പിച്ച് വേവിക്കാവുന്നതാണ്. അങ്ങ് മിനിറ്റ് നേരം വേവിക്കുക. ശേഷം മീൻ കറി ഒന്ന് കാച്ചി എടുക്കാവുന്നതാണ്. കൂടുതൽ വിശദവിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Anu’s Kitchen Recipes in Malayalam