പിഷുവിന്റെ പിറന്നാളിന് ചാക്കോച്ചന്റെ സ്നേഹസമാനം… സമ്മാനം കണ്ട് ഞെട്ടലോടെ ആരാധകർ…. | Chakochan’s Love For Pishu’s Birthday.

Chakochan’s Love For Pishu’s Birthday : മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഒട്ടേറെ ഇടം നേടിയ താരമാണ് നടൻ കുഞ്ചാക്കോ ബോബൻ. താരതത്തെ കൂടുതൽ ആരാധകരും അറിയപ്പെടുന്നത് ചാക്കോച്ചൻ എന്ന പേരിലാണ്. ആദ്യമായി താരം അരങ്ങേറ്റം കുറിക്കുന്നത് 1981 ഇൽ പുറത്തിറങ്ങിയ ധന്യ എന്ന ചിത്രത്തിൽ ബാലതാരമായിമായിരുന്നു. തുടർന്ന് അനിയത്തി പ്രാവ്, നക്ഷത്ര താരാട്ട്, മയിൽപീലിക്കാവ്, ഹരികൃഷ്ണൻസ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ തന്നെയാണ് താരം തന്റെ അഭിനയമികവ് പുലർത്തിയിട്ടുള്ളത്.

   

ഇന്ന് മലയാളികൾ ഏറെ സ്നേഹിക്കുന്ന താരമായി മാറിയിരിക്കുകയാണ് ചാക്കോച്ചൻ. സോഷ്യൽ മീഡിയയിൽ താരത്തെ ആരാധകർ വിളിക്കുന്നത് പ്രണയത്തിന്റെ ആശാൻ എന്നാണ്. സാമൂഹ്യ മാധ്യമങ്ങളിൽ വിശേഷങ്ങൾ പങ്കുവെച്ച് എത്തുബോൾ നിമിഷനേരത്തിനുള്ളിൽ തന്നെ ആരാധകർ ഏറ്റെടുക്കുകയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് ചാക്കോച്ചൻ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ്.

നടനും സംവിധായകനും അവതാരകനുമായ രമേഷ് പിഷാരടിയുടെ 41-ാം പിറന്നാളാണ് ഇന്ന്. പ്രിയ കൂട്ടുകാരന്റെ പിറന്നാൾ ദിനത്തിൽ ആശംസ നേർന്നുകൊണ്ട് നടൻ കുഞ്ചാക്കോ ബോബൻ ഷെയർ ചെയ്ത ചിത്രമാണ് ഇപ്പോൾ ചിരിയുണർത്തുന്നത്. ബാത്ത് ഡബിൾ പിഷുവും ചാക്കോച്ചനും ഇരിക്കുന്ന ചിത്രമാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്തിയിരിക്കുന്നത്. ഇരുവരുടെയും ഇരിപ്പ് കണ്ട് ആരാധകർ പറയുന്നത് എന്തോ നഷ്ടപ്പെട്ട ആളുകളെ പോലെയാണ് ക്യാമറ കണ്ണുകൾക്കു മുമ്പിൽ ഫേയ്സ് ചെയ്യുന്നത്.

പിഷുവിന്റെ പിറന്നാളിന് ചാക്കോച്ചൻ നൽകുന്ന മനോഹരമായ ഓർമ്മയാണ് ഇത് എന്നും ഹാപ്പി ബർത്ത് ഡേ പിഷു ബോയ് എന്നുമാണ് ചാക്കോച്ചൻ ചിത്രത്തിന് താഴെ അടിക്കുറിപ്പുമായി എത്തിയിരിക്കുന്നത്. അനേകം കമന്റുകൾ തന്നെയാണ് ഈ അവസരത്തിൽ കടന്നുവരുന്നത്. ഓർഡിനറിയിൽ തുടങ്ങിയ ശീലമായിരിക്കും അല്ലേ… ഈ ബാത്ത് ഡബിൾ ഒരുമിച്ച് ഇരിക്കുന്ന ശീലം… ഫൈസ്റ്റാർ ഹോട്ടലിൽ എങ്കിലും മാറ്റാമായിരുന്നു എന്നിങ്ങനെ നിരവധി മനോഹരമായ കമന്റുകൾ തന്നെയാണ് കടന്നു വന്നുകൊണ്ടിരിക്കുന്നത്.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

Leave a Reply

Your email address will not be published. Required fields are marked *