കർക്കിടക മാസത്തെ വരവേൽക്കാൻ നമുക്ക് ഇത്തരത്തിൽ ചെയ്തു നോക്കാം…

ഇതാ ജൂലൈ പതിനാറാം തീയതി കർക്കിടകമാസം വന്നു പിറക്കാൻ പോവുകയാണ്. ഈ മാസത്തെ രാമായണമാസം എന്നും അറിയപ്പെടുന്നു. ദൈവികമായും ആരോഗ്യപരമായും വളരെയധികം സൂക്ഷിക്കേണ്ട ദിവസങ്ങളിലൂടെ തന്നെയാണ് ഈ വരുന്ന കർക്കിടക മാസത്തിൽ നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ വീട്ടിലും പരിസരത്തും പൂജാമുറിയിലും ആയി പലതരത്തിലുള്ള കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ ആദ്യമേ തന്നെ നമ്മുടെ വീട്ടിലെ തുളസിത്തറയ്ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. നമ്മുടെ വീട്ടിലെ തുളസിത്തറ വൃത്തിയാക്കുക എന്നത് കർക്കിടകമാസം പിറക്കുന്നതിനു മുൻപായി ചെയ്യേണ്ട ഒരു കാര്യം തന്നെയാണ്.

   

അതുകൊണ്ട് തന്നെ കർക്കിടകമാസം പിറന്നതിനുശേഷം ഒരിക്കലും നമ്മുടെ തുളസിതറ വൃത്തിഹീനമായി ഇരിക്കാൻ പാടുള്ളതല്ല. അതിൽ പുല്ല് ചവറുകളും ഉണ്ടെങ്കിൽ വൃത്തിയാക്കുകയും ഉണങ്ങിയ കൊമ്പുകൾ ഉണ്ടെങ്കിൽ വെട്ടിക്കളയുകയും ചെടി തന്നെ നശിച്ചതാണെങ്കിൽ പുതിയ ചെടി മാറ്റി കുഴിച്ചിടുകയും ചെയ്യേണ്ടതാണ്. അതുപോലെ തന്നെ കർക്കിടക മാസത്തെ വരവേൽക്കാനായി നാം നമ്മുടെ പൂജാമുറി വൃത്തിയാക്കേണ്ടതാണ്.

പൂജാമുറിയിൽ ഉള്ള അംഗവൈകല്യം സംഭവിച്ച വിഗ്രഹങ്ങളോ അതുപോലെ തന്നെ മങ്ങിയ ചിത്രങ്ങളോ മാറ്റുകയും പുതിയ ചിത്രങ്ങളും പുതിയ വിഗ്രഹങ്ങളും വെച്ച് മനോഹരമാക്കുകയും പൂജമുറി ഏറ്റവും വൃത്തിയോടും ശുദ്ധിയോടും കൂടി സൂക്ഷിക്കേണ്ടതുമാണ്. അടുത്തതായി നമ്മുടെ അടുക്കളയിലുള്ള അരിപ്പാത്രത്തെ മഞ്ഞളും കുങ്കുമവും ചാലിച്ച പൊട്ടുതൊടിക്കുകയും അരി പാത്രം നിറച്ചു വയ്ക്കുകയും അതുപോലെ അടുക്കള വളരെയധികം വൃത്തിയായും സൂക്ഷിക്കേണ്ടതാണ്.

മറ്റൊരു കാര്യം നമ്മുടെ അടുക്കളയിൽ സൂക്ഷിച്ചിരിക്കുന്ന പഴയ ആഹാരവസ്തുക്കൾ ഉപേക്ഷിക്കുകയും പുതിയ ആഹാരവസ്തുക്കൾ ഉപയോഗിക്കുകയും ചെയ്യേണ്ടതാണ്. കർക്കിടകം മാസത്തിൽ മുഴുവനായും ഇത്തരത്തിൽ പുതിയ ആഹാര വസ്തുക്കൾ മാത്രം ഭക്ഷിക്കുകയും പഴയത് ഉപേക്ഷിക്കുകയും ചെയ്യുകയാണ് എങ്കിൽ ആരോഗ്യരംഗത്തും വളരെയധികം ശോഭിക്കാനായി സാധിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.