ചെറിയ കുട്ടികൾ മുതൽ മുതിർന്നവരിൽ വരെ വളരെ സർവ്വസാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഗ്യാസ്ട്രബിൾ. ഗ്യാസ്ട്രബിൾ കണ്ടു വരുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ജീവിതത്തിലെ ആഹാരക്രമീകരണങ്ങൾ മൂലമാണ്. ഇന്നത്തെ കാലത്ത് നാം ഏവരും ഫാസ്റ്റ് കുട്ടികളുടെ ഇടയിൽ സഞ്ചരിക്കുന്ന വരാണ്. അമിതമായുള്ള ആഹാരരീതി കാരണം കൃത്യമായുള്ള ദഹനപ്രക്രിയ നടക്കാതെ വരികയും തന്മൂലം നെഞ്ചുവേദന, തലകറക്കം, ഛർദി, ക്ഷീണം തുടങ്ങിയ അസുഖങ്ങൾ വരുകയും ചെയുന്നു.
ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ആളുകളുടെ ആരോഗ്യസ്ഥിതി മോശമാകുന്നതിന്റെ പ്രധാന കാരണം തന്നെ ആഹാര രീതിയാണ്. ഒരു ദിവസം കഴിയുമ്പോൾ വ്യത്യസ്തമായ പരിഷ്കാരങ്ങളും അതിനോടൊപ്പം തന്നെ ആളുകളുടെ ആഹാരം താല്പര്യവും കൂടുകയാണ്. ഫാറ്റിലിവർ, ഹാർട്ടറ്റാക്ക്, സ്റ്റോക്ക് തുടങ്ങിയ അസുഖങ്ങൾക്ക് പ്രധാന കാരണം ആകുന്നത് തന്നെ ആഹാരം ശരീരത്തിൽ കുന്നുകൂടുന്ന കൊഴുപ്പുകൾ കാരണമാണ്.
എന്നാൽ ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് ശരീരത്തിൽ നിരന്തരമായി അലട്ടുന്ന ഗ്യാസ് പോലുള്ള പ്രശ്നത്തെ നമുക്ക് എങ്ങനെ മറികടക്കാൻ ആകും എന്നതീനെ കുറിച്ചാണ്. അതിനായി നമ്മുടെ വീട്ടിലുള്ള ഒന്ന് രണ്ട് ചേരുവകൾ തന്നെ ഉൾപ്പെടുത്താം. ഇളം ചൂടുള്ള വെള്ളത്തിൽ ആയിരിക്കണം ഗ്യാസ്‌ട്രബിളിനെ നീക്കം ചെയ്യുവാനുള്ള മരുന്ന് അതായത് ഒറ്റമൂലി തയ്യാറാക്കി എടുക്കാൻ ആയിട്ട്. ഇതിലേക്ക് അര ടേബിൾ സ്പൂൺ ഓളം കായപ്പൊടി ചേർത്ത് കൊടുക്കാം.
ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാവുന്നതാണ്. ഈ പാനീയമാണ് നമ്മൾ കുടിക്കേണ്ടത്. ഒരു ഗ്ലാസ് വെള്ളം കുടിക്കുകയാണ് എങ്കിൽ നമ്മുടെ ദഹനം കൃത്യമായി നടക്കുകയും ഗ്യാസ്ട്രബിൾനെ തുരത്തുവാനും സാധിക്കും. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്ന് പറയുന്നത് ഈ ഒരു പാനീയം കുട്ടികൾക്ക് കൊടുക്കരുത്. തുടർന്നുള്ള വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health