ബിസിനസിനെ തിരക്കിലായിരുന്നു അയാൾ. അയാളും അയാളുടെ അനിയനും ചേർന്ന് ഒരു വലിയ ബിസിനസ് സാമ്രാജ്യം തന്നെയാണ് നോക്കി നടത്തി കൊണ്ടിരിക്കുന്നത്. ഒരുപാട് ബിസിനസുകൾ ഉണ്ട്. കറി മസാലകളുടെ ബിസിനസ് ആയിരുന്നു അദ്ദേഹത്തിന്. ഒരു വിദേശയാത്ര കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തി അല്പസമയം വിശ്രമിക്കുന്ന വേളയിലായിരുന്നു വീട്ടിലെ കോളിംഗ്ബെൽ നിർത്താതെ അടിക്കുന്നത് കേട്ടത്. ഇവൾ ഇതെവിടെ പോയി എന്ന് പറഞ്ഞുകൊണ്ട് ഭാര്യയെ ഉറക്കെ വിളിക്കുകയും പുറത്ത് ആരാണ് വന്നിരിക്കുന്നത് എന്ന് നോക്കാനായി ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ അവൾ ചെന്ന് നോക്കിയപ്പോൾ അവിടെ ഒരു സ്ത്രീ സഹായം ചോദിച്ചു വന്നിരിക്കുകയാണ്. വെറുതെ സഹായം ഒന്നും വേണ്ട. അവരുടെ കയ്യിൽ മസാലപ്പൊടികൾ ഉണ്ട്. ആ മസാലപ്പൊടി വാങ്ങി സഹായിച്ചാൽ മതി എന്നാണ് അവർ പറയുന്നത്.വീട്ടിൽ വന്ന് മസാലപ്പൊടി കച്ചവടം നടത്തുന്നു. ഇവർക്കിത് വേറെ പണിയൊന്നുമില്ലേ. ഓരോരുത്തർ ഇങ്ങനെ രാവിലെ തന്നെ ഇറങ്ങിക്കോളും എന്നെല്ലാം പറഞ് അകത്തേക്ക് കയറി വന്നു.
ആ മാറ്റിവെച്ചിരിക്കുന്ന പൈസയിൽ നിന്ന് അല്പം എടുത്ത് അവർക്ക് കൊടുക്കുക എന്ന് അയാൾ അവളോട് പറഞ്ഞുവെങ്കിലും അവൾ അതിനെ തയ്യാറായില്ല. അവൾ അകത്തേക്ക് നടന്നു പോകുന്നതാണ് അവൻ കണ്ടത്. അവൾക്ക് വിശപ്പിന്റെ വേദന അറിയില്ല. കാരണം അത് അവൾ അനുഭവിച്ചിട്ടില്ല. വലിയൊരു പണക്കാരന്റെ മകളായിട്ടായിരുന്നു അവൾ ജനിച്ചത്. എന്നാൽ അയാൾ അങ്ങനെയായിരുന്നില്ല.
ചെറുപ്പകാലത്ത് അച്ഛന്റെ മരണത്തെ തുടർന്ന് ഒരു അനിയനെയും അനിയത്തിയെയും സുഖമില്ലാത്ത അമ്മയെയും നോക്കാൻ അയാൾ വളരെയധികം കഷ്ടപ്പെട്ടതായിരുന്നു. ഇന്നലെവരെ ഉണ്ടായിരുന്ന അരി വേവിച്ച് അയാൾ അനിയനും അനിയത്തിക്കും വിശപ്പടക്കാനായി കൊടുത്തു. എന്നാൽ ഇന്നുമുതൽ എന്താണ് എന്ന ചോദ്യം അയാളുടെ മുൻപിൽ നിഴലിച്ചു നിൽക്കുകയായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.