പ്രകൃതിയോടൊപ്പം ചേർന്നിണങ്ങി പാറിപ്പറക്കുകയാണ് അമൃത നായർ… താരത്തിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകർ. | Amrita Nair Is Flying In Harmony With Nature.

Amrita Nair Is Flying In Harmony With Nature : കുടുംബ പ്രേക്ഷകർ ഒന്നടക്കം ഏറെ ഇഷ്ടപ്പെടുന്ന പരമ്പരയായ കുടുംബ വിളക്കിലെ ശീതൾ എന്ന കഥാപാത്ര വേഷത്തിലൂടെയാണ് ആരാധകരുടെ പ്രിയമായി അമൃത നായർ മാറുന്നത്. തുടർന്ന് മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയ താനനടിയായി മാറുകയായിരുന്നു. കുടുംബവിളക്കിന് മുന്നേ തന്നെ പല പരമ്പരകളിലും മറ്റ് ഷോകളിലും എത്തിയിരുന്നെങ്കിലും അമൃതയെ മലയാളികള്‍ക്കിടയില്‍ പ്രശസ്തയാക്കിയത് ശീതള്‍ എന്ന കഥാപാത്ര വേഷത്തിലൂടെ ആയിരുന്നു. ശീതളിനെ ഇരുകയ്യും നീട്ടിയായിരുന്നു ആരാധകര്‍ സ്വീകരിച്ചത്.

   

എന്നാല്‍ പെട്ടന്നായിരുന്നു പരമ്പരയില്‍ നിന്നും അമൃത പിന്മാറിയത്. മറ്റൊരു ഷോയിലേക്ക് എത്താന്‍ വേണ്ടിയാണ് കുടുംബവിളക്ക് ഉപേക്ഷിച്ചതെന്നായിരുന്നു അമൃത സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിരുന്നത്. യൂട്യൂബിലൂടെയും മറ്റുമായി തന്റെ വിശേഷങ്ങള്‍ എല്ലാം പങ്കുവയ്ക്കാറുള്ള അമൃതയുടെ കഴിഞ്ഞ ദിവസത്തെ അഭിമുഖവും വൈറലായിരുന്നു. സൂര്യ ടിവിയിലെ ഒരു പരമ്പരയിൽ സെൻട്രൽ കഥാപാത്ര വേഷമായാണ് ഞാൻ ഇനി കടന്നുവരുന്നത് എന്ന വാർത്തയും പങ്കുവെച്ച് എത്തുകയായിരുന്നു താരം.

ഏറെ സന്തോഷത്തോടെയാണ് താരത്തിന്റെ പുതിയ പരമ്പര ആരാധകർ ഏറ്റെടുക്കുന്നത്. ചെക്ക് നിറമുള്ള ഷർട്ടും ജീൻസും തിരിച്ചും പ്രകൃതിയോട് ചേർന്ന് നൃത്തം ആടുന്ന ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. പരമ്പരയിൽ നിന്ന് പിന്നിട്ട ശേഷം അനേകം ചിത്രങ്ങളിലും നിരവധി ഫോട്ടോഷോട്ടുകളിലും എല്ലാം അമൃത സോഷ്യൽ മീഡിയയിൽ കടനെത്തിയിരുന്നു.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന എല്ലാ സന്തോഷ നിമിഷങ്ങളും ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ആരാധകർ ഏറ്റെടുക്കുകയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ആരാധകരെ ഒന്നെടക്കം ഞെട്ടിപ്പിച്ചുകൊണ്ട് അതിമനോഹരമായ വീഡിയോയുമായി കടനെത്തിയിരിക്കുകയാണ് താരം. “മലർകളെ മലർകളെ ഇതയന്ന് കനവായ് “എന്ന തമിഴ് ഗാനത്തിലൂടെ കിടിലൻ നിർത്ത ചുവടുകളിലൂടെ കടന്നെത്തിയിരിക്കുകയാണ്. നിമിഷ നേരത്തിനുള്ളിൽ തന്നെ ആരാധകർ താരം പങ്കുവെച്ചിരിക്കുന്ന ഈ പോസ്റ്റ് ഏറ്റെടുക്കുകയും അനേകം കമന്റുകളുമായി കടന്നെത്തുകയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *