സ്ത്രീകൾക്കും പുരുഷന്മാർക്കും ഏക തുല്യമായി കണ്ടുവരുന്ന അസുഖങ്ങളിൽ ഒന്നാണ് കൈകളിലെ തരിപ്പ്, കടച്ചിൽ, മരവിപ്പ് തുടങ്ങിയവ. ഇത്തരം അസുഖങ്ങൾക്ക് കണ്ടുവരുന്ന കാരണമാണ് കാർപൽ ടണൽ സെൻഡ്രം. കൈകൾക്ക് ഉണ്ടാകുന്ന തരിപ്പ്, പെരുപ്പം, സൂചി കുത്തുന്നത് പോലെയുള്ള വേദന, അസഹ്യമായ കൈകടച്ചിൽ ഇതെല്ലാം ആണ് പ്രാരംഭ ലക്ഷണങ്ങൾ. സ്ഥിരമായി ചെയ്യുന്ന വീട്ടു ജോലികൾ കാരണം അതായത് കറിക്ക് പച്ചക്കറികൾ അരിയുക, തുണി കഴുകുക തുടങ്ങിയ ജോലികൾ ചെയ്യുമ്പോൾ വേദന കൂടുന്നതായി കാണാറുണ്ട്.
വൈകുന്നേരം കൈ വേദന കൂടുകയും രാത്രിയാകുമ്പോൾ വേദന ഊർചിത ആവുകയും ഉറക്കത്തിൽ വേദന കാരണം ഞെട്ടി എഴുന്നേൽക്കേണ്ട അവസ്ഥയും ഉണ്ടാകുന്നു. ആദ്യം തന്നെ തരിപ്പ് പേരിപ്പുമായി കാണപ്പെടുന്നുണ്ട് എങ്കിലും ഇത് കൂടുതൽ മുന്നോട്ടുപോകുമ്പോൾ കൈ വേദന വരുന്നതും അതേപോലെതന്നെ എല്ലുകൾക്കുണ്ടാകുന്ന ശോഷണം എല്ലാം തന്നെ ഈ ഒരു അസുഖത്തിന്റെ ഉത്തമ ലക്ഷണങ്ങളാണ്. കാർപൽ ടണൽ എന്ന് പറയുന്നത് കൈപ്പത്തിയിലേക്ക് ഞരമ്പുകൾ പോകുന്നത് കാർപൽ ടണൽ എന്ന പാതയിലൂടെ ആണ്.
അത് കൈപ്പത്തിയുടെ സ്പർശനത്തെയും ചലനത്തെയും ഏറെ സഹായിക്കുന്നു. അതുകൊണ്ടുതന്നെ എന്തെങ്കിലും കാരണവശാലും വെച്ച് ഞരമ്പിനെ എന്തെങ്കിലും പ്രശ്നം സംഭവിക്കുകയാണ് എങ്കിൽ അത് കൈവിരലുകളിലെ ഞരമ്പുകളിൽ ബാധിക്കുകയും ചെയ്യുന്നു. അതുപോലെ കൈകളിൽ തരിപ്പ് അനുഭവപ്പെടുകയും അസഹ്യമായ വേദന ഉണ്ടാവുകയും ചെയ്യുന്നു.
40 വയസ്സിന് മുകളിലുള്ള സ്ത്രീകളിലാണ് സർവ്വസാധാരണ ബുദ്ധിമുട്ട് കണ്ടുവരുന്നത്. പ്രമേഹം അമിതവണ്ണം ഹൈപ്പർ തൈറോയിഡിസം വിറ്റാമിൻ b6ന്റെ അഭാവം വാതം ഇവയെല്ലാം കൊണ്ടാണ് സാധാരണയായി ഇത്തരത്തിൽ കൈകളിൽ തരിപ്പ് തുടങ്ങിയവ അനുഭവപ്പെടുന്നത്. എന്നാൽ ഇപ്പോൾ അമിതമായ ഒരു അസുഖം പുരുഷന്മാരിലും കണ്ടുവരുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam