Purnima With Demand To See Prarthana : മലയാളികൾക്ക് അത്രമേൽ ഇഷ്ടമുള്ള താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും കുടുംബം. താരകുടുബത്തിൽ ഉള്ളവരെയെല്ലാം ആരാധകർക്ക് വളരെ പ്രിയംതന്നെയാണ്. മലയാളികൾക്ക് സോഷ്യൽ മീഡിയയിലൂടെ വലിയ പ്രചോദനം തന്നെയാണ് ഈ കുടുബം. അതുകൊണ്ട് തന്നെ ഇവരുടെ വിശേഷങ്ങൾ അറിയുവാനും ആരാധകർക്ക് വലിയ തിടുക്കം തന്നെയാണ്. ഈ ഇടയ്ക്കാണ് പ്രാർത്ഥന തന്റെ പഠന ആവശ്യമായി വിദേശത്തേക്ക് യാത്ര പോയത്.
എന്നാൽ മകളെ കാണുവാൻ തോന്നുന്നു എന്ന് ഇന്ദ്രജിത്തിനോട് ആവശ്യപ്പെടുകയാണ് പൂർണിമ. എന്നാൽ താരം പൂർണിമക്ക് സർപ്രൈസ് നൽകിക്കൊണ്ട് മകളുടെ അടുത്തേക്ക് പോവുകയും വീഡിയോ കോൾ വിളിച്ച് സംസാരിക്കുകയും കൺനിറയെ കാണിക്കുകയും ചെയ്തിരിക്കുകയാണ്. ഏറെ സന്തോഷിപ്പിക്കുന്ന ഒരു കാഴ്ച തന്നെയാണ് അത്… സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു അമ്മയുടെ സ്നേഹം എന്താണെന്ന് ഈ വീഡിയയിലൂടെ മനസിലാകും എന്നാണ് ആരാധകർ പറയുന്നത്. ഇതിന് പിന്നാലെയാണ് പൂർണിമ ഇൻസ്റ്റാഗ്രാമിൽ മകളോടൊപ്പമുള്ള മധുര നിമിഷം പോസ്റ്റ് ചെയ്തിരിക്കുന്നത്.
“Missing my humans”എന്നായിരുന്നു ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. താരം പങ്കുവെച്ച ക്യാപ്‌ഷനെ മറുപടിയായി ഇന്ദ്രജിത്ത് പറയുന്നത് coming soon എന്നായിരുന്നു. ഞങ്ങൾ വീട്ടിലേക്ക് ഉടൻ എത്തുന്നു എന്നും നീ കാത്തിരിക്കൂ എന്നുമായിരുന്നോ താരത്തിന്റെ വാക്കുകൾ. പൂർണിമ മകളെ യാത്ര ചെയ്തത് വളരെ വ്യത്യസ്ത രീതിയിൽ തന്നെയായിരുന്നു എല്ലാവരും കണ്ണീരോടെ നിന്നപ്പോൾ മകളുടെ മുമ്പിൽ കരയാതെ പിടിച്ചുനിന്ന അമ്മയായിരുന്നു പൂർണിമ. മകളെ ആശ്വസിപ്പിക്കാൻ പോലും കരഞ്ഞില്ല എന്ന് തന്നെ പറയാം.
മകളെക്കുറിച്ച് പോസ്റ്റിട്ടപ്പോൾ പുറകിലത്തെ ഭിത്തി കാണുവാൻ നല്ല ഭംഗിയുണ്ട് എന്നായിരുന്നു കുറിച്ചിരുന്നത്. ഇപ്പോഴിതാ ഒരു നോക്ക് കാണുവാൻ ഏറെ സന്തോഷത്തോടെ കാത്തിരിക്കുകയാണ് പൂർണിമ. അനേകം കമന്റുകൾ തന്നെയാണ് ഉയരുന്നത് വെറും ഒരു മാസം ആകുന്നുള്ളൂ പ്രാർത്ഥന പോയിട്ട്. അതുകൊണ്ടുതന്നെ ഇന്ദ്രജിത്ത് ഒറ്റയ്ക്കായിരിക്കും നാട്ടിലേക്ക് തിരിച്ചുവരുന്നത് എന്നാണ് ആരാധകരുടെ മറുപടി.