ആരെയും കൊതിപ്പിക്കുന്ന ഒരു മാങ്ങ അച്ചാർ… ഈ ഒരു അച്ചാർ ഉണ്ടെങ്കിൽ രണ്ട് കിണ്ണം വരെ ചോറുണ്ടു പോകും അറിയാതെ തന്നെ!! അത്രക്കും ടേസ്റ്റാണ്.

അച്ചാർ ഇഷ്ടപ്പെടാത്തവർ ആരാണെന്ന് ഉള്ളത്. എല്ലാവർക്കും ഒത്തിരി ഇഷ്ടമുള്ള ഒരു വിഭാഗം തന്നെയാണ് അച്ചാർ. എല്ലാ കറി വിഭവങ്ങളെ കാൾ ഒത്തിരി സ്വാദേറിയ ഒരു ഐറ്റം തന്നെയാണ് അച്ചാർ. അതരത്തിൽ നല്ല സ്വാദുള്ള ഒരു അച്ചാറിന്റെ റെസിപ്പിയുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. പച്ചമാങ്ങ ഉപയോഗിച്ചാണ് ഈ ഒരു അച്ചാർ തയ്യാറാക്കി എടുക്കുന്നത്. മാങ്ങാ അച്ഛറിനെ പൊതുവെ എണ്ണ മാങ്ങ എന്നാണ് അച്ചാറിനെ പൊതുവേ പറയുന്നത്.

   

പാലക്കാട്, മലപ്പുറം ഭാഗങ്ങളിൽ സാധാരണയായി ഉണ്ടാകാറുള്ള ഒരു റെസിപ്പിയാണ് ഇത്. നല്ല രുചി ഏറിയ എണ്ണ മാങ്ങ അച്ചാർ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി നല്ല രീതിയിൽ മൂത്തു പോകാത്ത ഇളം മാങ്ങകൾ എടുത്ത് നമുക്ക് ഇഷ്ടമുള്ള പോലെ കഷണങ്ങളാക്കി നുറുക്കിയെടുക്കാവുന്നതാണ്. ശേഷം ഒരു പാൻ എടുത്ത് പാൻ ചൂടായി വരുമ്പോൾ അതിലേക്ക് നല്ല എണ്ണ ഒഴിച്ച് കൊടുക്കാം. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് മാങ്ങ ചേർത്ത് നന്നായി വറുത്തെടുക്കാവുന്നതാണ്.

ഇനി പാനലിൽ നിന്ന് നമ്മൾ മാങ്ങ വറുത്തെടുത്ത എണ്ണ മാറ്റിയതിനുശേഷം വീണ്ടും ആ പാനലിലേക്ക് രണ്ട് ടീസ്പൂൺ ഉലുവപ്പൊടി, കായം, ആവശ്യത്തിന് എരിവിനുള്ള മുളകുപൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നമുക്ക് പച്ചമണം മാറുന്നതുവരെ ഒന്ന് മൂപ്പിച്ച് എടുക്കാവുന്നതാണ്. പൊടിയിലേക്ക് നമ്മൾ വറുത്തെടുത്ത മാങ്ങ ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്ത് എടുക്കാം. ഇനി ഇതിലേക്ക് നമ്മൾ നേർത്തെ മാറ്റിവെച്ച എള്ളെണ്ണ ചേർത്ത് കൊടുത്ത് നല്ല രീതിയിൽ യോജിപ്പിച്ച് എടുക്കാവുന്നതാണ്. ചെറിയ തീയിലിട്ട് ഇത് നല്ല രീതിയിൽ ഒന്ന് യോജിപ്പിച്ച് എടുക്കാം.

നല്ല കറുത്ത കളർ വരുന്നവരെ നമുക്കിത് ഇളക്കി കൊടുക്കാം. കറുത്ത കളർ ആയി വന്നു കഴിഞ്ഞാൽ നമ്മുടെ മാങ്ങ റെഡിയായി. നമുക്ക് ഇത് അടുപ്പത്ത് നിന്ന് മാറ്റി കൊടുക്കാം. മാങ്ങ വറുത്തത് നല്ലപോലെ തണുത്ത ശേഷം ഒരു ഭരണിയിലോ കുപ്പിയിലോ മറ്റും മാറ്റാവുന്നതാണ്. നല്ല ടേസ്റ്റ് ഉള്ള വെറൈറ്റി മാങ്ങാചാർ റെഡിയായി കഴിഞ്ഞു. അച്ഛാർ തയ്യാറാക്കുന്നതിന്റെ വീഡിയോ താഴെ നൽകിയിട്ടുണ്ട്. ഉണ്ടാക്കി നോക്കി ഇഷ്ടമാവുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടി പറയണേ.

Leave a Reply

Your email address will not be published. Required fields are marked *