സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം സംഭവിച്ചാൽ ആശുപത്രിയിൽ ഉടൻതന്നെ എത്തിക്കണമെന്ന് നമുക്ക് അറിയാവുന്നതാണ്. പക്ഷേ ആശുപത്രിയിൽ എത്തിയാൽ എന്തൊക്കെ പരിശോധനകൾ ആണ് സാധാരണ ചെയ്യുന്നത് എന്ന് എല്ലാവരും അറിഞ്ഞിരുന്നെങ്കിൽ പലപ്പോഴും ഇതിനുള്ള കാലതാമസം ഒഴിവാക്കുവാനും തീരുമാനം എടുക്കുവാനും എല്ലാവർക്കും സഹായികമാകും. സ്ട്രോക്ക് സംഭവിച്ചതിനുശേഷം ഓരോ മിനിറ്റും നഷ്ടപ്പെടുമ്പോൾ തലച്ചോറിലെ ലക്ഷക്കണക്കിന് കോശങ്ങളാണ് നഷ്ടപ്പെടുന്നത്.
ആയതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് അടിയന്തരമായി തന്നെ വേണ്ട പരിശോധനകൾ നടത്തി കൃത്യമായി ചികിത്സ കൊടുത്ത് തടസ്സപ്പെട്ട രക്തയോട്ടം പുനസ്ഥാപിക്കേണ്ടത് ആവശ്യമാണ്. പ്രധാനമായും ഒരു മസ്തിഷ്കഘാതം സ്ട്രോക്ക് മൂലം പേഷ്യന്റ് ആശുപത്രിയിൽ വന്നാൽ ആദ്യം തന്നെ സീറ്റി സ്കാൻനാണ് പരിശോധിക്കുക. എന്ത് പ്രശ്നങ്ങളാണ് ഉണ്ടായിട്ടുള്ളത് എന്ന് തിരിച്ചറിയാൻ വേണ്ടിയാണ് സ്കാൻ എടുക്കുന്നത്.
ഇതിൽ എല്ലാവരും മനസ്സിലാക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം ഉണ്ട്. സീറ്റി സ്കാൻ സ്കാൻ പരിശോധന മൂലം പ്രധാനമായും ഉടനടി മൂന്ന് മണിക്കൂറിനുള്ളിൽ പരിശോധന നടത്തുമ്പോൾ പ്രധാനമായും തിരിച്ചറിയുവാൻ അതായത് രക്തം പൊട്ടിയതാണോ, അതോ ബ്ലോക്ക് ആണോ എന്നുള്ളതാണ്. സ്ട്രോക്ക് ഉണ്ടായതിന്റെ ആരംഭശയിൽ തന്നെ ഡിസ്കസ് ചെയ്യുമ്പോൾ കോശങ്ങൾക്ക് നാശം സംഭവിക്കാത്ത ഒരു അവസ്ഥയിൽ പലപ്പോഴും സിറ്റി സ്കാൻ നോർമലായി കാണുന്നു.
അതായത് ഒരു വ്യക്തിയുടെ ഒരുവശം പൂർണമായി തളർന്നിരിക്കുന്നു സംസാരശേഷി നിലച്ചിരിക്കുന്നു. അവസ്ഥ കാണുമ്പോൾ തന്നെ സ്ട്രോക്ക് ആണോ എന്ന് പോലും നമ്മൾ സംശയിച്ചു പോകും. എന്നാൽ സിറ്റി സ്കാൻ നോക്കുമ്പോഴും അതിൽ കുഴപ്പമില്ല എന്നും തോന്നുന്നു. കോശങ്ങൾ പൂർണമായും നശിച്ചു പോയിട്ടില്ല അതിനാൽ ആ രക്തപ്രവാഹം പുനസ്ഥാപിക്കുകയാണ് എങ്കിൽ സുഖപ്രാപിക്കാൻ സാധിക്കും എന്ന് നല്ല ലക്ഷണമാണ് ഇത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs