നമ്മുടെ തലയിൽ ഉണ്ടാകുന്ന താരനുകളെ വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യാവുന്നതാണ്. അതിനായി നമുക്ക് ആവശ്യമായി വരുന്നത് ആര്യവേപ്പിന്റെ ഇലയാണ്. ആര്യവേപ്പിന്റെ ഇല നല്ല രീതിയിൽ കഴുകിയതിനുശേഷം മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് അടിച്ചെടുക്കാവുന്നതാണ്. ആര്യവേപ്പിന്റെ ഇല തലയിൽ തട്ടുമ്പോൾ നമുക്ക് ചെറിയ ഒരു ചൊറിച്ചിലും എരിച്ചിലും ഒക്കെ ഉണ്ടാകും. അതുകൊണ്ട് മുടിക്ക് യാതൊരു പ്രശ്നവും ഉണ്ടാകില്ല. തലേദിവസത്തെ കഞ്ഞിവെള്ളം മിക്സിയുടെ ജാറിലേക്ക് ചേർത്ത് ആര്യവേപ്പിന്റെ ഇല കുഴമ്പു പോലെ അരച്ചെടുക്കാവുന്നതാണ്.
ഇനി ഇത് തലയിൽ നല്ല രീതിയിൽ തേച്ചു പിടിപ്പിക്കാവുന്നതാണ്. മുടിയിഴകളിൽ എണ്ണയുണ്ട് അല്ലെങ്കിൽ മുടിയഴകളിൽ എണ്ണ ഇല്ല എന്നിങ്ങനെ ഉള്ള കാരണത്താൽ ആര്യവേപ്പിന്റെ ഇല തലയിൽ പുരട്ടുന്നത് കൊണ്ട് ബാധിക്കുന്നതല്ല. തലയോട്ടികളിൽ എല്ലാം തന്നെ നല്ല രീതിയിൽ തേച്ചുപിടിപ്പിച്ച് മസാജ് ചെയ്തു കൊടുക്കാവുന്നതാണ്. കഞ്ഞിവെള്ളമില്ല നിങ്ങളുടെ കയ്യിൽ എന്നാണ് എങ്കിൽ നല്ല ഫ്രഷ് ഏറിയ തൈര് ചേർത്തും ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കാം.
ഇങ്ങനെ പാക്ക് ഉണ്ടാക്കി തലയിൽ പുരട്ടിയതിനു ശേഷം ഒരു അരമണിക്കൂർ നേരമെങ്കിലും തലയിൽ ഇത് വച്ച് നിർത്തേണ്ടതാണ്. തലമുടി വാഷ് ചെയ്യേണ്ടത് നമ്മുടെ തലേദിവസത്തെ കഞ്ഞി വെള്ളം കൊണ്ടു തന്നെയാണ്. കാരണം തലമുടി വളരുവാനും തലയിലത്തെ അഴുക്കുകൾ എല്ലാം പോകുവാനും കഞ്ഞിവെള്ളം വളരെയേറെ സഹായിക്കുന്നു. സാധാരണ നമ്മുടെ വീടുകളിൽ ചോറ് ഉണ്ടാക്കി കഴിഞ്ഞാൽ അതിന്റെ കഞ്ഞി വെള്ളം കളയുകയാണ് പതിവ്. എന്നാൽ ഇനി കഞ്ഞിവെള്ളം കളയേണ്ട ആവശ്യമില്ല.
മുടി വളരുവാൻ ഏറെ സഹായിക്കുന്ന ഒന്ന് തന്നെയാണ് കഞ്ഞിവെള്ളം. തലേദിവസത്തെ കഞ്ഞിവെള്ളം എടുത്ത് വെച്ച് പിറ്റേദിവസം ആ ഒരു കഞ്ഞിവെള്ളം കൊണ്ട് തല കഴുകുകയാണെങ്കിൽ തലയ്ക്ക് നല്ല മാതിരി തണുപ്പ് ലഭ്യമാകനും മുടിയുടെ വളർച്ചക്കും വളരെയേറെ സഹായിക്കുന്നു. കഞ്ഞിവെള്ളത്തിലും അതുപോലെതന്നെ ആര്യവേപ്പിന്റെ ഇലയിലും ഒളിഞ്ഞിരിക്കുന്ന കൂടുതൽ ഹെൽത്തി കാര്യങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.