മഴക്കാലം ഒക്കെയാകുമ്പോൾ നമ്മുടെ വീടുകളിൽ ചെറിയ ഈച്ചകൾ അതുപോലെ തന്നെ പാറ്റകളുടെ ശല്യങ്ങൾ എന്നിവ ധാരാളം കൂടാറുണ്ട്. എന്നാൽ യാതൊരു കെമിക്കൽസും ഉപയോഗിക്കാതെ ഇവയെ വളരെ എളുപ്പത്തിൽ തന്നെ തുരത്തി ഓടിക്കാവുന്നതാണ്. അതിനായി ആദ്യം തന്നെ ഒരു ബൗളിലേക്ക് നിങ്ങൾ ഏത് ഷാംപൂവാണ് ഉപയോഗിക്കുന്നത് എങ്കിൽ ഒരു ടീസ്പൂൺ ഓളം ചേർക്കുക. അതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ വിനാഗിരി, നാല് ടേബിൾ സ്പൂൺ വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ യോജിപ്പിച്ച് എടുക്കാവുന്നതാണ്.
എന്നിട്ട് ഇതൊരു സ്പ്രേ ബോട്ടിലിലേക്ക് ആക്കിയതിനു ശേഷം പാറ്റകൾ വരുന്ന ഭാഗങ്ങളിൽ എല്ലാം ഇതൊന്നു സ്പ്രേ ചെയ്തുകൊടുത്താൽ മതി. ശേഷം നല്ല രീതിയിൽ തുണി വെച്ച് തുടച്ചുനോക്കൂ ഈച്ചകളും പാറ്റകളും ഒന്നും തന്നെ വരികയില്ല. ഈ ഒരു മിശ്രിതത്തിന് യാതൊരു വിധത്തിലും സൈഡ് എഫക്ടുകൾ ഒന്നും തനെയില്ല. ഒന്നുരണ്ട് ചേരുവകൾ വെച്ച് പെട്ടന്ന് തയാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.
അതുപോലെതന്നെ വീടുകളിൽ ചക്ക കൊണ്ടുവരുന്ന സമയമായാൽ ഒത്തിരി പൊടി ഈച്ചകൾ തന്നെയാണ് ചക്കയെ പൊതിഞ്ഞ് നിൽക്കാറുള്ളത്. ചക്കയൊക്കെ ആരോഗ്യത്തിന് വളരെയേറെ നല്ലതായത് കൊണ്ട് തന്നെ നമുക്ക് അത് കഴിക്കാതെ ഇരിക്കാനും പറ്റില്ല. എന്നാൽ ഈ തുണി ഈച്ചകളെ നമുക്ക് തുരത്താവുന്നതാണ്. അതിനൊക്കെ ഈ ഒരു ലോഷ്യൻ മാത്രം മതി.
അതുപോലെതന്നെ പാറ്റയെയും പ്രാണികളെയും തുരത്തുവാൻ മറ്റൊരു മാർഗ്ഗം എന്ന് പറയുകയാണെങ്കിൽ. അല്പം കുരുമുളകും കരയാമ്പൂവും പൊടിച്ചെടുത്തതിനുശേഷം അതിലേക്ക് അല്പം കർപ്പൂരം പൊടിച്ചുചേർത്ത് ആ വെള്ളം ഉപയോഗിച്ച് തുടക്കുകയാണെങ്കിലും ഒന്നും തന്നെ വരികയില്ല. ഇത്തരത്തിൽ കൂടുതൽ ടിപ്സുകൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.