നമ്മുടെയെല്ലാം വീട്ടുമുറ്റത്തും പറമ്പിലും വഴിയോരങ്ങളും കാണുന്ന മുക്കുറ്റി ഗ്രാമീണ സംസ്കൃതിയുടെ അടയാളമാണ്. ദശ പുഷ്പങ്ങളിൽ ഏറെ പ്രാധാന്യ ഘടകമുള്ള ഔഷധ സസ്യമാണ് മുക്കുറ്റി. തൊട്ടാവാടിയുടെ അത്ര വേഗത്തിൽ അല്ല എങ്കിലും തൊടുബോൾ ഇലകൾ വാടുന്ന സ്വഭാവം മുകുറ്റിക്കും ഉണ്ട്. രാത്രികാലങ്ങളിൽ മുക്കുറ്റിയുടെ ഇലകൾ കൂമ്പിയാണ് ഇരിക്കുന്നത്. തിരുവാതിരയ്ക്ക് ദശപുഷ്പം ചൂടുക എന്നൊരു ചടങ്ങ് ഉണ്ട്.
നിരവധി പല പേരുകളിലാണ് മുക്കുറ്റിക്ക് അറിയപ്പെടുന്നത്. നിലം തെങ്ങ്, ലജ്ജാലു, ജലപുഷ്പം എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു. ഈ ചെടിയുടെ ആയുസ്സ് ഒരു വർഷത്തോളമാണ് ഉള്ളത്. ഈ ചെടിയുടെ വിത്തുകൾ മണ്ണിൽ വീഴുകയും മഴയുള്ള സമയങ്ങളിൽ മുളക്കുകയും ആണ് ചെയ്യാറ്. പലപ്പോഴും വഴിയരികിലും പറമ്പുകളിലും എല്ലാം ധാരാളം ഈ സസ്യത്തെ കാണപ്പെടാറുണ്ട്. എന്നാൽ ഇപ്പോൾ ഈ അടുത്ത് മൂക്കുറ്റി ചെടിയെ കാണാൻ പോലും ഇല്ലാതായിരിക്കുകയാണ്.
ഈ ചെടിയിൽ ഒത്തിരി ഔഷധഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. കർക്കടകമാസത്തിൽ ആദ്യത്തെ 7 ദിവസം ഈ ചെടിയുടെ നീര് പിഴിഞ്ഞെടുത്ത് കുറി തൊടുക എന്നൊരു ചടങ്ങ് ഉണ്ട്. അതുപോലെതന്നെ പൂജ ചെയ്യുവാൻ ഉപയോഗിക്കുന്ന ഒരു ചെടിയും കൂടിയാണ് മുക്കുറ്റി. അതുപോലെതന്നെ മുക്കുറ്റി സ്ത്രീകൾ തലയിൽ ചുവടുകയാണെങ്കിൽ ഭർത്താവിനെ നല്ലത് വരും എന്നും കൂടാതെ പുത്ര ലഭ്യ തുടങ്ങിയ പല വിശേഷങ്ങളും ഈ ചെടിയിൽ ഒളിഞ്ഞിരിക്കുന്നു.
മുക്കുറ്റി വീട്ടിൽ സൂക്ഷിക്കുകയാണെങ്കിൽ വീട്ടിലുള്ള ദൃഷ്ടി ദോഷം മാറുമെന്നുള്ള വിശ്വാസം. ഈ സസ്യം പൂർണമായും ആയുർവേദത്തിൽ ഔഷധ നിർമ്മാണത്തിനായി ഉപയോഗിക്കുന്നു. ആയിരക്കണക്കിന് ആരോഗ്യ ഗുണങ്ങൾ തന്നെയാണ് മുക്കുറ്റി ചെടിയിൽ അടങ്ങിയിരിക്കുന്നത്. വഴിയരികിൽ കാണുന്ന ഈ ചെടിയെ കുറിച്ച് കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.